പഠിച്ചത് ഏവിയേഷന്‍, വഴിത്തിരിവായത് ആദ്യ ഒഡീഷന്‍, വെളിപ്പെടുത്തലുമായി നടി ശ്രീവിദ്യ

0

റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സ്വതസിന്ധമായ ശൈലി തന്നെയാണ് ആരാധകരെ വാരിക്കൂട്ടാന്‍ താരത്തിന് കഴിഞ്ഞത്. നിറചിരിയോടെ നിഷ്‌കളങ്കമായി സംസാരിക്കുന്ന ശ്രീവിദ്യയെ കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കുകയയിരുന്നു.

sreevidhya-2

കാസര്‍കോഡുകാരിയായ ശ്രീവിദ്യ ജനിച്ചുവളര്‍ന്നത് അച്ഛന്റെയും അമ്മയുടേയും തറവാട് സ്ഥിതി ചെയ്യുന്ന പെരുമ്പളയിലാണ് കാസര്‍കോഡ്, മംഗലാപുരം കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാധമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് ഏവിയേഷന്‍ പഠിക്കാനായി ഡല്‍ഹി, മുംബൈ എന്നിവടങ്ങിളിലേക്ക്.വനിതയുമായുള്ള അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.sreevidhya-3

ഏവിയേഷന്‍ കഴിഞ്ഞ് ട്രെയിനിങ് കയറുന്നസമയത്താണ് താരത്തിനെ തേടി സിനിമയില്‍ അവസരം എത്തിയത്. നന്നായി ആഗ്രഹിച്ചാണ് ഏവിയേഷന്‍ പഠിച്ചത്. അതാകണം എന്നാഗ്രഹിച്ചായിരുന്നു കരിയര്‍ ആരംഭിച്ചതെന്നും ശ്രിവിദ്യ പറയുന്നു. ആദ്യ സിനിമയുടെ ഒഡിഷനില്‍ പങ്കെടുക്കും വരെ സിനിമയോ അഭിനയമോ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും താരം പ്രതികരിക്കുന്നു. ഇതുവരെ അഞ്ചോളം സിനിമകള്‍ ചെയ്തു. ഒരു പഴയ ബോബം കഥയായിരുന്നു ആദ്യ ചിത്രം. സ്റ്റാര്ഡ മാജിക്കില്‍ എത്തിയത് കരിയറില്‍ വലിയ നേട്ടമായി. ആളുകള്‍ തിരിച്ചറിഞ്ഞു. പ്രേക്ഷകരുടെ സ്‌നേഹം അടുത്ത് അറിയാന്‍ കഴിഞ്ഞെന്നും താരം പ്രതികരിക്കുന്നു.