അവതാരക, നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അഭിപ്രായങ്ങള്‍ തുറന്നു പറയുകയും സോഷ്യല്‍ മീഡിയയില്‍ തന്റേതായ നിലപാടുകള്‍ കൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയും ചെയ്യുന്ന താരം നിരവധി വിമര്‍ശനങ്ങള്‍ക്കും പാത്രമായിട്ടുണ്ട്.
തെരുവ് നായ്ക്കളെ കൊല്ലുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് താരം നടത്തിയ ഇടപെടല്‍ വലിയ രീതിയില്‍ വാര്‍ത്തയായി മാറിയിരുന്നു. ബിഗ് ബോസ് ഒന്നാം സീസണില്‍ രഞ്ജിനി ഹരിദാസ് എത്തിയതോടെ രഞ്ജിനിയെ പ്രേക്ഷകര്‍ക്ക് അടുത്തറിയാനും സാധിച്ചു.
സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ ചിത്രങ്ങളും പങ്കുവയ്ക്കാറുള്ള താരം ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ വര്‍ക്ക് ഔട്ട് ചിത്രവുമായി രംഗത്തെത്തുകയാണ്. വര്‍ക്ക് ഔട്ട് ചിത്രം പങ്കുവച്ചാണ് താരം എത്തുന്നത്. പുതിയ വര്‍ഷം.
പുതിയ റെസലൂഷന്‍, നമുക്ക് ഇത് 2021ല്‍ ചെയ്യാം എന്ന കുറിപ്പോടെയാണ് താരം എത്തുന്നത്. താരത്തിന് പിന്തുണ നല്കി റിമി ടോമിയും രചന നാരായണന്‍കുട്ടിയും അടക്കം രംഗത്തെത്തി. ഗോവയിലായരുന്നു രഞ്ജിനിയുടെ ന്യൂയര്‍ ആഘോഷം.
View this post on Instagram