കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ടതാരങ്ങളാണ് നടന് ജിഷിന് മോഹനും വരദയും. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിന് സീരിയല്‍ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. .അമ്മ സീരിയലിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ജിഷിനും വരദയും ഇഷ്ടത്തിലാകുന്നത്. ഇക്കാര്യങ്ങള്‍ താരം അടുത്തിടെയാണ് പങ്കുവച്ചത്. പിന്നീട് താരങ്ങള്‍ വിവാഹിതരാകുകയും ചെയ്തു.
ജിഷിന് പലപ്പോഴും രസകരമായ കുറിപ്പുകള്‍ പങ്കുവയ്ക്കാറാണ് പതിവ്. ഇപ്പോള്‍ താരം പങ്കുവച്ച കുറിപ്പും ഒപ്പം പങ്കുവച്ച ചിത്രവുമാണ് വൈറലായി മാറുന്നത്.ജീവിതനൗക സീരിയലിനായി ഡബ്ബ് ചെയ്ത അനുഭവം പങ്കുവച്ചാണ് താരം രംഗത്തെത്തുന്നത്.
തനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത് മമ്മൂക്കയാണോ എന്ന് പലര്‍ക്കും സംശയമുണ്ടാകാറുണ്ടെന്നും അത് തന്റെ ശബ്ദഗാംഭീര്യം മൂലമാകാമെന്നും ജിഷിന് തമാശരൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. ആ രഹസ്യം വെളിപ്പെടുത്തുകയാണെന്നും തനിക്ക് വേണ്ടി താന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നതെന്നും ആ ഘനഗാംഭീര്യമായ ശബ്ദം തന്റേത് തന്നെയാണെന്നും ഇനി തന്നെ മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ വിളിക്കുമോ എന്നാണ് തന്റെ സംശയമെന്നും തമാശരൂപേണ ജിഷിന് കുറിക്കുന്നു.
ജിഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:-
‘പലര്‍ക്കുമുള്ളൊരു സംശയമാണ്, എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത് മമ്മുക്ക ആണോ എന്നത്. ആ ശബ്ദഗാംഭീര്യം കൊണ്ടായിരിക്കാം. പക്ഷെ ഇപ്പൊ ഞാന്‍ ആ രഹസ്യം വെളിപ്പെടുത്തുകയാണ് സൂര്‍ത്തുക്കളെ. ഞാന്‍ തന്നെയാണ് എനിക്ക് വേണ്ടി ഡബ് ചെയ്യുന്നത്. ആ ഘനഗംഭീര ശബ്ദം എന്റേത് തന്നെയാണ് . ഇനിയിപ്പോ മമ്മുക്കയ്ക്ക് വേണ്ടി ഡബ് ചെയ്യാന്‍ എന്നെ വിളിക്കുമോന്നാ.’ രസകരമായ മറുപടിയാണ് ആരാധകര്‍ നല്‍കുന്നത്.
View this post on Instagram