വിരാട് അനുഷ്ക ദമ്പതികളുടെ കുഞ്ഞിൻറെ ചിത്രങ്ങൾ പങ്കുവെച്ച് വെട്ടിലായി കോഹ്ലിയുടെ സഹോദരൻ. ഒടുവിൽ സംഭവിച്ചത്!

0

കഴിഞ്ഞ ദിവസമാണ് വിരാട് കോലി അനുഷ്ക ദമ്പതികൾക്ക് കൺ കുഞ്ഞുപിറന്ന വിവരം പ്രേക്ഷകർ അറിഞ്ഞത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആയിരുന്നു താരം ഇക്കാര്യം പങ്കുവെച്ചത്. നിരവധി ആരാധകരാണ് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും ആശംസകളർപ്പിച്ചു എത്തിയത്. വിരാട് കോലിയുടെ സഹോദരൻ വികാസ് കോലിയും കുഞ്ഞിൻറെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു.

 

ഇന്നലെയായിരുന്നു വിരാട് കോലി അനുഷ്ക ശർമ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ഈ സന്തോഷം വിരാട് കോഹ്ലിയുടെ സഹോദരനും എത്തിയിരുന്നു. ഒരു കുഞ്ഞിൻറെ കാലുകൾ സൂചിപ്പിക്കുന്ന ചിത്രമായിരുന്നു വികാസ് കോലി പങ്കുവെച്ചത്. എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ ഇത് വിരാട് കോലിയുടെ കുഞ്ഞിൻറെ ചിത്രങ്ങളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു.

 

ഈ കാര്യം ശ്രദ്ധയിൽ പെട്ട വികാസ് ഇന്ന് പുതിയ പോസ്റ്റുമായി രംഗത്തുവന്നു. അതു വിരാട് കോലിയുടെ കുഞ്ഞിൻറെ ചിത്രങ്ങളല്ല എന്നും തനിക്ക് എവിടുന്നോ ലഭിച്ച ചിത്രങ്ങൾ ആണെന്നും അദ്ദേഹം പറയുന്നു. ഈ ഫോട്ടോ പങ്കു വെക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുന്നുണ്ട്. എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ വൈറൽ ആയിട്ടുണ്ട്.

നാലുവർഷം മുമ്പാണ് വിരാട് കോലി അനുഷ്ക ശർമ ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലി അടുത്താണ് ടീമിൽനിന്ന് ഒഴിവ് എടുത്തു അനുഷ്ക ശർമ യോടൊപ്പം ചേർന്നത്. നിരവധി പേരാണ് ഈ ദമ്പതികൾക്ക് ആശംസകൾ അർപ്പിച്ചു എത്തുന്നത്.