വലിയ സന്തോഷമാണ് കുടുംബ വിളക്ക് പരമ്പര സമ്മാനിച്ചത്, പുതിയ വിശേഷങ്ങളുമായി നടി ശരണ്യ ആനന്ദ്. സ്ക്രീനിന് പുറത്തു ഇവർ ഇങ്ങനെ ആണോ എന്ന് ആരാധകരും?

0

കേരളത്തിലുടനീളം വലിയ പ്രേക്ഷക പിന്തുണ നേടിയ സീരിയൽ ആണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ സീരിയലിന് മികച്ച പ്രതികരണമാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മറ്റുള്ള പരമ്പരകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം കാമ്പുള്ള കഥ ആയതു കൊണ്ട് തന്നെ വളരെയധികം പ്രേക്ഷകരാണ് പരമ്പരയ്ക്ക് കേരളത്തിലുള്ളത്. ഇതിനകം തന്നെ മലയാളിയുടെ സ്വീകരണമുറി അവിസ്മരണീയമാക്കാൻ ഈ പരമ്പരയ്ക്ക് കഴിഞ്ഞു.

റേറ്റിംഗ് കാര്യത്തിലും മറ്റുള്ള സീരിയലുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് കുടുംബ വിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് കുടുംബ വിളക്ക്. ഒരു കുടുംബത്തിൽ നടക്കുന്ന അപ്രതീക്ഷ സംഭവങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും ആണ് സീരിയലിൻറെ ഇതിവൃത്തം. സിദ്ധാർത്ഥിൻറെ സഹപ്രവർത്തകയും കാമുകിയുമായ വേദികയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്.

സുമിത്രയുടെ വിവാഹ ജീവിതത്തിലെ പൊരുത്തേക്കടുകളുടെ കാരണം വേദികയാണെന്നാണ് ആരാധകര്‍ പറയുന്നത്. പകരക്കാരിയായാണ് ശരണ്യ ആനന്ദ് കുടുംബവിളക്കിലേക്ക് എത്തുന്നത്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സ്ക്രീനില്‍ വില്ലത്തിയാണെങ്കിലും സെറ്റില്‍ താനങ്ങനെയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശരണ്യ ആനന്ദ്.

സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ താരമാണ് ശരണ്യ ആനന്ദ്. സീരിയലിലെ താരങ്ങൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് ആയിരുന്നു താരം എത്തിയത്. മിനിസ്ക്രീനിലെ വില്ലത്തി യുടെ ചിരിച്ച മുഖത്തോടെ ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് എന്ന് ആരാധകർ പറയുന്നു. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.