ചാൻസ് കുറവാവുമ്പോൾ തുണി കുറച്ച് മോഡേണായി അഭിനയിക്കേണ്ടി വരും എന്ന് കമൻറ്. ചുട്ടമറുപടിയുമായി സനുഷ.

0

മലയാളികൾക്ക് വളരെയേറെ സുപരിചിതയായ നടിയാണ് സനുഷ. ബാലതാരമായാണ് സനുഷ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ താരം ബാലതാരമായി വേഷമിടുക ഉണ്ടായി. അതിനിടയിൽ കേരള സംസ്ഥാന സർക്കാരിൻറെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. ഇങ്ങനെയെല്ലാം മലയാളികൾ സനുഷ എന്ന അഭിനേത്രിയെ നെഞ്ചോട് ഏറ്റി. ഇതിനുശേഷം താരം നായികയായി അരങ്ങേറ്റം കുറിച്ചു.

 

നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇതിനിടയിൽ ആണ് താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തത്. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു സനുഷ. തൻറെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം മുടങ്ങാതെ താരം ആരാധകരുമായി പങ്കുവെച്ചു. ഈയടുത്ത് താൻ വിഷാദ രോഗത്തിന് അടിമപ്പെട്ട് ഇരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോൾ അതിൽ നിന്ന് റിക്കവർ ചെയ്തു വരികയാണ്. കുടുംബത്തിൻ്റെയും അടുത്ത സുഹൃത്തുക്കളെയും പിന്തുണയുണ്ട്. താരം വ്യക്തമാക്കി.

തൻറെ ചിത്രങ്ങളെല്ലാം താരം സ്ഥിരമായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസവും താരം ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. കുറച്ച് ഗ്ലാമർ ഗെറ്റപ്പിൽ ആയിരുന്നു സനുഷ ചിത്രങ്ങളിൽ. ഇത് ഏറെ വിമർശനങ്ങളും വിളിച്ചുവരുത്തി. വസ്ത്രധാരണത്തിൽ മാത്രമാണ് വ്യക്തിത്വം എന്നാണ് മലയാളികളുടെ ധാരണ. അവർക്ക് ഇഷ്ടമല്ലാത്തത് മറ്റുള്ളവരും ചെയ്യാൻ പാടില്ല എന്നുള്ള ശാഠ്യവും അതിലുണ്ട്. ഇതിൽ ഒരാൾ നൽകിയ കമൻ്റിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ.

കമൻറ് ഇങ്ങനെയായിരുന്നു. നിങ്ങളിൽ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് കണ്ടു. ഒരു കാര്യം മനസ്സിലാക്കണം, പൊതുവേ മിക്ക ആക്ടർ മാർക്കും ഇപ്പോൾ അഭിനയിക്കാൻ ചാൻസ് കുറവാണ്. അപ്പോൾ ഫീൽഡിൽ പിടിച്ചുനിൽക്കാൻ കുറച്ചു മോഡേണായി അഭിനയിക്കാൻ അവർക്ക് പ്രശ്നമല്ല. ഒരു സിനിമാതാരത്തെ സംബന്ധിച്ച് ഒത്തിരി ചിലവുകളാണ്. സിനിമ ഇല്ലാതെ വന്നാൽ എങ്ങനെ ചിലവുകൾ വഹിച്ച് മുന്നോട്ടുപോകും. സിനിമയിൽ ഇവർ തുണി കുറച്ച് മോഡേണായി അഭിനയിച്ചില്ലെങ്കിൽ ഇതിനേക്കാൾ മോഡേണായി തുണി കുറച്ച് അഭിനയിക്കാൻ മറ്റൊരു നടി വരും. അപ്പോൾ അവർക്ക് ചാൻസുകൾ നഷ്ടപ്പെടും. സിനിമ എന്ന പ്രസ്ഥാനം കോടികൾ ചെലവിട്ട് നിർമിക്കുന്ന ഒരു മേഖലയാണ്. ഇവിടെ സാമ്പത്തിക ലാഭത്തിന് കുറച്ചൊക്കെ അഭിനയിക്കുന്നവർ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. വിട്ടുവീഴ്ചകൾ തെറ്റായി കരുതുന്നവർ, താല്പര്യമില്ലാത്തവർ ഈ മേഖലയിലേക്ക് കടന്നു വരാൻ പാടില്ല. കമൻറ് പറയുന്നു. സനുഷയുടെ മറുപടി ഇതായിരുന്നു. സ്വന്തം ഫോട്ടോയും ശരിക്കുള്ള പേരും കാണിക്കുന്ന സ്വന്തം അക്കൗണ്ട് വഴി സംസാരിക്കാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ഒരു ഗതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കുറ്റം മാത്രം കണ്ടുപിടിക്കാൻ, അതുപറഞ്ഞ് 4 ലൈക് കൂടുതൽ വാങ്ങിച്ച് ചേട്ടൻമാർ മാന്യന്മാർ ആവുന്നത്. കേട്ടോ സിനിമയെ കുറിച്ച് ഒരുപാട് എന്തിന് ഇന്ന് ഇതിൽ വർഷങ്ങളായി വർക്ക് ചെയ്യുന്നതിനെക്കാൾ അറിയുന്ന ഫേക്ക് അക്കൗണ്ട് ചേട്ടാ. ഇതായിരുന്നു സനുഷ നൽകിയ കൃത്യമായ മറുപടി.