മലയാളി പൊളി അല്ലേ! മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ റോൾസ് റോയ്സ് ഇനി ബോബി ഓടിക്കും!

0

കേരളത്തിലുടനീളം വലിയ ആരാധക പിന്തുണയുള്ള വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. സ്വർണ്ണ കച്ചവടത്തിലൂടെ ഇന്ത്യയിലുടനീളം പ്രശസ്തി ആർജിച്ച വ്യവസായിയാണ് അദ്ദേഹം. മൾട്ടിലെവൽ മാർക്കറ്റിംഗ് ആയ ഫിജി കാർട് ഇപ്പോൾ കേരളത്തിലുടനീളം തരംഗമായിരിക്കുകയാണ്. ഈയടുത്താണ് നെയ്യാറ്റിൻകരയിലെ കുട്ടികളെ സഹായിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ വാർത്തകളിൽ ഇടം നേടിയത്.

ഒരു വ്യവസായി എന്നതിനുപരി ഒരു നല്ല മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. ഡീഗോ മറഡോണ എന്ന ഫുട്ബോൾ ഇതിഹാസത്തെ മലയാളിക്ക് മുന്നിൽ കാഴ്ച വെച്ച വ്യവസായിയെ നമ്മൾ ആരും മറന്നിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തിൻറെ സ്വർണ കിരീടത്തിലേക്ക് ഒരു സ്വർണ തൂവൽ കുടി വരാൻ പോവുകയാണ്. ഈ അടുത്ത് തന്നെ അത് ഉണ്ടാവാൻ പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കേരളത്തിൽ റോൾസ് റോയ്സ് കാറുകൾ ഒരുപാടുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായത് ബോബി ചെമ്മണ്ണൂർ വാങ്ങിയ കാറായിരുന്നു. സ്വർണനിറത്തിൽ തിളങ്ങിയ ആ കാർ കേരളത്തിലുടനീളം ചർച്ചാവിഷയമായി. ടാക്സി ആയിട്ടായിരുന്നു അദ്ദേഹം റോൾസ് റോയ്സ് ഫാൻറം അവതരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയിരുന്നു പ്രസ്താവന. ഇപ്പോഴിതാ മുൻഅമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ച കാർ സ്വന്തമാക്കാൻ പോവുകയാണ് ബോബി.

ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ കറുപ്പ് നിറമുള്ള ഫാൻറം ആണ് വിൽക്കുന്നത്. ഇപ്പോൾ ട്രംപ് അല്ല ഉടമ എങ്കിലും ട്രംപ് ടച്ചുള്ള സ്പെഷ്യൽ എഡിഷൻ ആണിത്. നാല് ലക്ഷം അമേരിക്കൻ ഡോളറാണ് ഏകദേശ വില. ഇത് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബോബി. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ബോബി ചെമ്മണ്ണൂർ ഇക്കാര്യമറിയിച്ചത്.