കുട്ടിയുടുപ്പിട്ട് ആണ് ഞാൻ പണം നേടുന്നത് എന്നാണോ വിചാരം? ചില ചിത്രങ്ങളിലെ ആക്ഷൻ സീൻ ഒക്കെ താൻ തന്നെയാണ് ചെയ്തത്, അത് മറക്കണ്ട. യുവാവിനെ ഭീഷണിപ്പെടുത്തിയും, പൊട്ടിത്തെറിച്ചും തപ്സി.

0

ബോളിവുഡിൽ തൻറെ തായ അഭിനയരീതി കൊണ്ട് സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് തപ്സി പന്നു. ശക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് ഇവർ. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പല കാര്യങ്ങളെക്കുറിച്ചും ഇവർ നിലപാടുകൾ തുറന്നു പറയാറുണ്ട്. ഇതുകൊണ്ടു തന്നെ നിരവധി വിമർശനങ്ങളും താപ്സി നേരിടേണ്ടി വരാറുണ്ട്. എന്നാൽ താരം ഇതിനെയൊന്നും കാര്യമാക്കാറില്ല. ഇന്ന് ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് തപ്‌സി.

തപ്‌സിയുടെ പേരുകളിൽ മാത്രം ചിത്രം ഉണ്ടാകുന്നുണ്ട്. നിർമ്മാണ രംഗത്തേക്കും താരം കാലെടുത്തു വച്ചിരിക്കുകയാണ്. ഇപ്പോഴിതാ ട്രോൾ പോലീസ് എന്ന പരിപാടിയിൽ നടന്ന സംഭവമാണ് ചർച്ചാവിഷയമാകുന്നത്. തന്നെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കുന്നവരുടെ മാനസികനില അറിയാനായി ആ കൂട്ടത്തിൽ ഒരാളെ താരം നേരിട്ട് കാണുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ താരത്തെ കടുത്ത രീതിയിൽ അധിക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. ഇവൻ തന്നെ ഫോളോ ചെയ്യുകയാണെന്നും തന്നെ കുറിച്ച് എല്ലാം അറിയാം എന്നും തപ്‌സി പറയുന്നു. ആശിഷ് എന്ന് പേരുള്ള ലക്നൗ സ്വദേശിയായിരുന്നു ഇത്. വൈറൽ ആകാൻ വേണ്ടിയാണ് താൻ തപ്സിയെ ശല്യം ചെയ്തതെന്ന് ഇയാൾ പറഞ്ഞു.

ഇയാൾ നടത്തിയ പരാമർശങ്ങളെ കുറിച്ച് അവതാരകൻ ചോദിക്കുകയുണ്ടായി. എന്നാൽ ഇയാൾ അതെല്ലാം പാടെ നിഷേധിച്ചു. പക്ഷേ താരം വിട്ടില്ല. അയാളെ തപ്‌സി തന്നെ നേരിട്ട് ചോദ്യം ചെയ്തു. താൻ നിനക്ക് വായിച്ചു തരാം എന്നും അവർ പറഞ്ഞു. ഇന്ത്യയുടെ സംസ്കാരത്തെ താരം അപമാനിക്കുകയാണ് എന്നായിരുന്നു വിമർശനം. ആരും ഇവരെ ഫോളോ ചെയ്യരുത്, താരം കുട്ടിയുടുപ്പിട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പണം നേടാൻ വേണ്ടി ആണ് എന്നൊക്കെയാണ് കമൻറുകൾ. ഇതിനെ ശക്തമായി താരം ചോദ്യം ചെയ്യുകയുണ്ടായി.

ഇത് കാണിച്ചാണ് താൻ പണമുണ്ടാക്കുന്നത്? എനിക്കൊന്നു പറഞ്ഞു തരുമോ? താരം പൊട്ടിത്തെറിച്ചു. നാം ശബാന കണ്ടിട്ടുണ്ടോ? അതിലെ ആക്ഷൻ ഒക്കെ താൻ ഒറ്റയ്ക്ക് ചെയ്തതാണെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ താരത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു