മോഹൻലാലിൻറെ പേജിൽ കമൻറ് ഇട്ട് രജിത് കുമാർ. കടുത്ത പ്രതികരണവുമായി ആരാധകർ.

0

രജിത് കുമാറിനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ് ബോസിൻറെ രണ്ടാം സീസണിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരമാണ് ഇയാൾ. വേറെ ആരാധകരുണ്ടായിരുന്നു രജിത്തിന്. എങ്കിലും ഷോ ഇടയ്ക്കുവെച്ച് നിൽക്കുകയും ഉണ്ടായി. കോവിഡ് മൂലം ആയിരുന്നു ഇത്. അതിനാൽ തന്നെ എല്ലാവരെയും വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

വിജയ് ആകും എന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്ന താരമാണ് ഇയാൾ. ഡോക്ടർ രജിത് കുമാർ എന്ന് ഇയാളെ വിളിക്കാം. പക്ഷേ അതിൻറെ ബഹുമാനം ഇയാൾക്ക് കൊടുക്കണമോ എന്ന് സംശയിക്കേണ്ടി വരും. കാരണം വകതിരിവില്ലാതെ അശാസ്ത്രീയമായി കാര്യങ്ങൾ വിളിച്ചു പറയുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇയാളെ പൊക്കിക്കൊണ്ടു നടക്കാൻ കുറെ മണ്ടന്മാർ വേറെയുമുണ്ട്. പലതരത്തിലുള്ള വിവാദങ്ങളിൽ രജിത് കുമാർ ചെന്ന് ചാടിയിട്ടുണ്ട്.

സ്ത്രീകൾക് ജീൻസ് ധരിക്കാൻ പാടില്ല എന്ന് ഇയാൾ പറഞ്ഞത് വൻ വിവാദമായിരുന്നു. അതിന് കാരണമായി ഇയാൾ ചൂണ്ടിക്കാണിച്ചത് അവരുടെ യൂട്രസിനേ അത് ബാധിക്കും എന്നായിരുന്നു. ഓട്ടിസം ഉണ്ടാവുന്നതിനെ കുറിച്ചുള്ള മരമണ്ടൻ തീയറിയും ഇയാൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ആരാധകർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. അവർ എന്തൊക്കെയോ വിചാരിച്ചു താരപരിവേഷം നൽകിയിരിക്കുകയാണ് ഇയാൾക്ക്. കടുത്ത സ്ത്രീ വിരുദ്ധനും, പുരുഷമേധാവിത്ത ചിന്തയും ഉള്ള ആളാണ് ഇയാൾ എന്ന് സംശയമില്ല.

ഇപ്പോഴിതാ ഇയാൾ ഇട്ട ഒരു കമൻറ് ആണ് ചർച്ച ചെയ്യപ്പെടുന്നത്. മോഹൻലാലിൻറെ പേജിലാണ് ഇയാൾ കമൻറ് ഇട്ടിരിക്കുന്നത്. ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ ഡിയർ ലാൽ സർ. എന്നെ ഓർക്കുമല്ലോ. ഞാൻ അങ്ങയുടെ കട്ട ഫാൻ രജിത് കുമാർ. നമ്മുടെ സ്നേഹബന്ധം 25 വർഷമെങ്കിലും നീണ്ടു നിൽക്കട്ടെ. എന്നാണ് ഇയാൾ കമൻറ് ചെയ്തിരിക്കുന്നത്. കമൻറ് ഇട്ട കഴിഞ്ഞതിന് പിന്നാലെ ആരാധകർ ചാടി കൂടിയിട്ടുണ്ട്.