ഞാനുണ്ടാക്കിയ ചില്ലി ചിക്കനും ഫ്രൈഡ് റൈസും കഴിച്ചു വാണി വീണു പോയി. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അസൽ ഒരു പാചകക്കാരൻ ബാബുരാജ്. വാണിയുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിച്ചു താരം.

0

മലയാളത്തിലെ മുൻനിര സ്വഭാവം നടന്മാരിൽ ഒരാളാണ് ബാബുരാജ് ഇന്ന്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിൽ മാത്രം ഒതുക്കി നിർത്തപ്പെട്ട നടൻ. എന്നാൽ പിന്നീടാണ് മലയാളം ഇൻഡസ്ട്രി അയാളുടെ ഉള്ളിലെ അഭിനേതാവിനെ തിരിച്ചറിയുന്നത്. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രം ബാബുരാജിൻ്റെ കരിയറിലെ വഴിത്തിരിവായിരുന്നു. സ്ഥിരമായി വില്ലൻ വേഷങ്ങളിൽ എത്തുന്ന നടൻ കോമഡി ചെയ്തപ്പോൾ പ്രേക്ഷകർ അത് ശരിക്കും ആസ്വദിച്ചു.

പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഏറ്റവും അവസാനം ഇറങ്ങിയ ജോജി എന്ന ചിത്രത്തിലും ബാബുരാജിൻ്റെ പ്രകടനം നിരൂപക പ്രശംസ നേടി. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന വാണിവിശ്വനാധിനെയാണ് ബാബുരാജ് വിവാഹം ചെയ്തത്. ഇപ്പോഴിതാ തൻറെ പ്രണയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാബുരാജ്. വാണിയെ താൻ വീഴ്ത്തുന്നത് വാചകത്തിലൂടെ ആണ് എന്നാണ് താരം പറയുന്നത്.

വാണിയെ ഞാൻ വീഴ്ത്തുന്നത് തന്നെ പാചകത്തിൽ കൂടെയല്ലേ. ഒരു ദിവസം തൻ്റെ ഫ്ലാറ്റിലേക്ക് വന്നപ്പോൾ വാണിക്ക് ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കിക്കൊടുത്തു. ഹോട്ടലിൽ മാത്രമേ ചില്ലിചിക്കൻ കിട്ടു എന്നായിരുന്നു വാണിയുടെ ധാരണ. എന്തായാലും അതിൽ വാണി വീണു പോയി. ഒരു പക്ഷേ ഒന്നും നടന്നില്ല എങ്കിൽ തന്നെ കുട്ടി മണിക്കെങ്കിലും വിടാം അല്ലോ എന്ന് അവൾ കരുതി കാണും.

ഗ്യാങ് എന്നൊരു പടം താൻ നിർമ്മിച്ചിരുന്നു. കലാഭവൻ മണി ഒക്കെ ഉണ്ടായിരുന്നു ആ പടത്തിൽ. പാട്ടും ബഹളവും ഒക്കെ സെറ്റിൽ ഭയങ്കര ഉഷാരാണ്. അവർ ഒരു പാട്ടു പാടിയപ്പോൾ അതിൻറെ പല്ലവി താൻ പാടാം എന്ന് പറഞ്ഞു. എന്നാൽ നീ പാട് എന്നായി അവർ. പാടിയാൽ എന്ത് തരും എന്ന് താൻ ചോദിച്ചു. എന്നിട്ട് പാടി. പാടാൻ തുടങ്ങിയതും വാണി എഴുന്നേറ്റു ഓടി എന്നും ബാബുരാജ് പറഞ്ഞു.