പ്രണയ നിമിഷങ്ങൾ പങ്കിട്ട് യുവയും മൃദുലയും. കല്യാണം കഴിഞ്ഞതായി തോന്നുന്നേ ഇല്ല എന്ന് ദമ്പതികൾ സ്റ്റാർ മാജികിൽ.

0

യുവ കൃഷ്ണയേയും മൃദുല വിജയിയെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കുറച്ചു മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. ജൂലൈ എട്ടിന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഇതിനോടനുബന്ധിച്ച് മറ്റു ചടങ്ങുകൾ തുടർന്നുള്ള ദിവസങ്ങളിൽ നടന്നു. ഏറെ മാധ്യമ ശ്രദ്ധ നേടിയ വിവാഹമായിരുന്നു ഇവരുടേത്. മലയാള പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്.

ഇപ്പോഴും സജീവമായി പരമ്പരകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. യുവ കൃഷ്ണ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ആയിരുന്നു. ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ അതിഥികളായി എത്തിയിരിക്കുകയാണ് വിവാഹശേഷം ഇരുവരും. കല്യാണം കഴിഞ്ഞതായി തങ്ങൾക്ക് തോന്നുന്നില്ലേ എന്ന് മൃദുല പറയുന്നു. ഇതിന് ബിനു അടിമാലി ഒരു കിടിലൻ കൗണ്ടറും പറയുന്നുണ്ട്. കല്യാണം കഴിഞ്ഞു സത്യമായിട്ടും കഴിഞ്ഞു എന്നാണ് ബിനു പറയുന്നത്.

തൊട്ടുപിന്നാലെ ഒരു പ്രണയ ഗാനത്തിന് ഇരുവരും ഒന്നിച്ചു ചുവടുവെക്കുന്നുമുണ്ട്. ഓടിയൻസും ജഡ്ജസും കരഘോഷത്തോടെയാണ് ഇത് സ്വീകരിക്കുന്നത്. തങ്കത്തിങ്കൾ എന്ന ഗാനത്തിനാണ് ഇരുവരും ഒന്നിച്ച് ചുവടുവയ്ക്കുന്നത്. സ്റ്റാർ മാജിക് പുതിയ എപ്പിസോഡ് ആണിത്. പുതിയ അതിഥികളും ഇതിൽ എത്തുന്നുണ്ട്.

ഷാജോണും, സനുഷയും ആണ് പുതിയ അതിഥികൾ. സഹതാരങ്ങളെ അനുകരിക്കുന്നതും മൃദുല കാണിക്കുന്നുണ്ട്. ഇതിനുമുൻപും പല തവണകളിലായി ഇരുവരും സ്റ്റാർ മാജിക്കിൽ എത്തിയിട്ടുണ്ട്. ഇരുവരുടെയും ഒപ്പം കൊല്ലം സുധി എടുത്ത സെൽഫിയും പ്രേക്ഷക ശ്രദ്ധ നേടുന്നു.