അന്ന് മുകേഷിൻ്റെ മുഖത്തുനോക്കി ഒരു തെറിവാക്ക് പറഞ്ഞു നിങ്ങൾ അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി പോന്നു. തുളസീദാസ് പറയുന്നു.

0

തുളസീദാസ് എന്ന സംവിധായകനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി താരങ്ങളെ അദ്ദേഹത്തിൻറെ സിനിമകളിലൂടെ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ തുളസീദാസ് ചില കാര്യങ്ങൾ ഒക്കെ തുറന്നു പറയുകയാണ്. തുളസീദാസ് എന്നെ ഒരുപാട് സിനിമകളിൽ മുകേഷ് നായകനായി വന്നിട്ടുണ്ട്. ന്യൂസ് പരേഡ് എന്ന സൂപ്പർഹിറ്റ് ചിത്രവും തുളസീദാസ് ആയിരുന്നു സംവിധാനം ചെയ്തത്.

1991ല്ലായിരുന്നു ചിത്രം പുറത്തിറങ്ങുന്നത്. കൗതുകവാർത്തകൾ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. അതിനുശേഷമാണ് മിമിക്സ് പരേഡിനു മുകേഷിനെ വീണ്ടും സമീപിക്കുന്നത്. തുളസീദാസും, കല്ലൂർ ടെന്നീസും ആയിരുന്നു കഥ പ്ലാൻ ചെയ്തിരുന്നത്. അന്ന് കൗതുകവാർത്തകൾ 50 ദിവസം പിന്നിട്ട സമയമായിരുന്നു. കൗതുക വാർത്തകളുടെ പ്രതിഫലം അല്ല പുതിയ ചിത്രത്തിന് എന്ന് തന്നെ കണ്ടപ്പോൾ തന്നെ മുകേഷ് പറഞ്ഞതായി ഇദ്ദേഹം ഓർക്കുന്നു.

അന്ന് സരിതയ്ക്കൊപ്പം മുകേഷ് എറണാകുളത്തായിരുന്നു. പുതിയ പ്രൊജക്റ്റിനു വേണ്ടി സംസാരിക്കാനായിരുന്നു ചെന്നത്. പ്രൊഡ്യൂസർ ആരാണെന്നുള്ളത് താൻ വെളിപ്പെടുത്തി. മിമിക്രി താരങ്ങളെ വെച്ചുള്ള കഥയും കോമഡിയും ആയിരുന്നു. അഡ്വാൻസ് വാങ്ങിക്കാം എന്ന് ഏകദേശം ഉറപ്പിച്ചതാണ്. എന്നാൽ സിദ്ദിഖ് ലാലിൻറെ സിനിമ ആ സമയം തുടങ്ങുമെന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാൽ പോയേക്കും എന്നും മുകേഷ് സൂചിപ്പിച്ചു. സത്യൻ അന്തിക്കാട് ചിത്രവും പറഞ്ഞുവെച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

തനിക്ക് തീരെ സഹിച്ചില്ല എന്നും തുളസീദാസ് പറയുന്നു. ഒരു എത്തിക്സിന് നിരക്കാത്ത സംഭാഷണം അല്ലേ. താൻ മുകേഷിൻ്റെ മുഖത്തുനോക്കി ഒരു തെറിവാക്ക് പറഞ്ഞു. സരിത തൊട്ടടുത്ത് നിൽക്കുന്നുണ്ട് എന്ന് പോലും ഓർത്തില്ല. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. തൻറെ നിർമ്മാതാവിൻ്റെ കയ്യിൽ നിന്നും പൈസ വാങ്ങിയ ശേഷം മറ്റൊരു സിനിമയ്ക്ക് വിളിച്ചാൽ പോകും എന്ന് പറയുന്നത് എങ്ങനെയാണ്. നിർമാതാവ് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് തന്നെ താൻ ഉറച്ച തീരുമാനമെടുത്തു. പിന്നീട് ജഗദീഷ്, സിദ്ദിഖ് തുടങ്ങിയവർ നായകരായി ചിത്രം ഓടി. സൂപ്പർ ഹിറ്റായ ചിത്രം 100 ദിവസവും ഓടി. അദ്ദേഹം പറയുന്നു.