അങ്ങേയറ്റം പ്രൊഫഷണലാണ് സണ്ണി. സണ്ണി ലിയോൺ നായികയായെത്തുന്ന ആദ്യമലയാള ചിത്രത്തെക്കുറിച്ച് സംവിധായകൻ ശ്രീജിത്ത് വിജയൻ പറയുന്നു.

0

ഷീറോ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറുകയാണ് സാക്ഷാൽ സണ്ണി ലിയോൺ. മുൻപ് മലയാളത്തിൽ ഐറ്റംഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും താരം നായികയാവാൻ ഒരുങ്ങുന്നത് ആദ്യമായാണ്. മധുര രാജ എന്ന ചിത്രത്തിലാണ് ഐറ്റം ഡാൻസിലൂടെ താരം മലയാളത്തിലെത്തുന്നത് അത്. ഇപ്പോഴിതാ ഷീറോ എന്ന മലയാള ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് സംവിധായകൻ ശ്രീജിത്ത് വിജയൻ. വർക്കിൻ്റെ കാര്യത്തിൽ സണ്ണി അത്യധികം പ്രൊഫഷണലാണ് എന്ന് ഇദ്ദേഹം പറയുന്നു.

ഒരു തികഞ്ഞ പ്രൊഫഷണലാണ് സണ്ണി ലിയോൺ. സെറ്റിൽ ഒക്കെ കൃത്യസമയത്ത് എത്തും. കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കും. സീരിയസ് ആയിട്ടാണ് അവർ വർക്കുകൾ ചെയ്യുന്നത്. ഷൂട്ടിനു മുൻപ് ഒരു വർക്ക്ഷോപ്പ് വെച്ചിരുന്നു.

സാധാരണഗതിയിൽ സൗത്ത് ഇന്ത്യയിൽ ഒന്നും ഇത്തരത്തിൽ വർക്ക്ഷോപ്പുകൾ നടത്താറില്ല. ഈ വർഷോപ്പ് വേഗത്തിൽ നടത്തുവാൻ അവരാണ് ഏറെ സഹായിച്ചത്. സണ്ണിലിയോൺ ഒരാഴ്ചത്തെ വർക്ക്ഷോപ്പിൽ പൂർണ്ണമായും പങ്കെടുത്തു. വളരെ ആഴത്തിൽ തന്നെ ഈ കഥാപാത്രത്തെ കുറിച്ച് അവർ ചർച്ച ചെയ്തു. അതുകൊണ്ടുതന്നെ വളരെ വേഗത്തിൽ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കാനും സാധിച്ചു. അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയൊരു താരം ആയിരുന്നിട്ടുകൂടി ഷൂട്ടിംഗ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചതിനെ പറ്റി ശ്രീജിത്ത് വിജയൻ പറഞ്ഞു. അതിനിടയിൽ ആരാധകരും വളരെ പ്രതീക്ഷയിലാണ്. താങ്കളുടെ ഇഷ്ടതാരം ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് അവർ. ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.