പ്രണയത്തിൻറെ ആഴങ്ങളിൽ ഒരുമിച്ച് ശിവാഞ്ചലി. ഉദ്വേഗജനകമായി മുന്നേറുന്നു സാന്ത്വനം.

0

മലയാളി ടിവി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ടി ആർ പി റേറ്റിംഗിൽ എപ്പോഴും ആദ്യ മൂന്നു സ്ഥാനങ്ങളിൽ സാന്ത്വനം ഉണ്ടാകും. നിരവധി ആരാധകരാണ് ഈ പരമ്പരക്ക് ഉള്ളത്. ശിവനും അഞ്ജലിയും ഈ പരമ്പരയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ്. തുടക്കത്തിൽ ഇരുവരും ശത്രുക്കളെപ്പോലെ ആയിരുന്നു. ഭാര്യയും ഭർത്താവും ആയിട്ട് കൂടി രണ്ടു രീതിയിലാണ് ഇവർ കഴിഞ്ഞത്.

അഞ്ജലി ശിവൻറെ മുറപ്പെണ്ണ് ആയിരുന്നു. എങ്കിലും ശിവനെ വിവാഹം കഴിക്കാൻ അല്ല അഞ്ജലി ആഗ്രഹിച്ചത്. അഞ്ജലി ആഗ്രഹിച്ചിരുന്ന വ്യക്തി മറ്റൊരു പ്രണയത്തിൽ ആയതോടെ കഥ മുഴുവൻ മാറി. കുടുംബത്തിൻറെ നിർബന്ധത്തിനു വഴങ്ങി ശിവനും അഞ്ജലിയും വിവാഹിതരായി. ഇവരും തമ്മിൽ തുടക്കത്തിൽ ഒരു ചേർച്ചയും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ പതിയെ അതിനൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങുകയാണ്. ഇരുവരും തമ്മിൽ പ്രണയത്തിലേക്ക് വഴുതി വീഴുകയാണ് എന്നാണ് സൂചന. കഴിഞ്ഞ എപ്പിസോഡിൽ ശിവൻറെ പിറന്നാളിന് സമ്മാനം വാങ്ങാൻ മോതിരം പണയം വെച്ച് അഞ്ജലിയെ കണ്ടു. ഇതൊക്കെ വീട്ടിൽ വലിയ പ്രശ്നം ഉണ്ടാക്കി.

ഭാര്യയുടെ വീട്ടിലെത്തുന്ന ശിവന് നിരന്തരമായി പഴി കേൾക്കേണ്ടി വരുന്നുണ്ട്. അതിനിടയിൽ അഞ്ജലിയുടെ അമ്മയായ സാവിത്രി മകളെ മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുണ്ട്. മകൾക്ക് ഇഷ്ടമല്ലാത്ത ബന്ധമാണ് ഇത് എന്ന് കരുതിയാണ് സാവിത്രി അങ്ങനെ ചെയ്യുന്നത്. ഇതിനിടയിൽ ശിവനെ വിളിച്ചുവരുത്തി അഞ്ജലി വീണ്ടും സാന്ത്വനം വീട്ടിലേക്ക് തിരിച്ചുപോന്നു. ഇതോടെ ഇരുവരും തമ്മിലുള്ള അഗാധ പ്രണയത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി.

മുന്നോട്ടുള്ള ഓരോ എപ്പിസോഡുകളും ഒത്തു ഉദ്വേഗജനകമായിരിക്കും എന്ന് ഉറപ്പ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ശിവനും അഞ്ജലിയും തമ്മിൽ കൂടുതൽ അടുക്കുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നു. അതിനിടയിൽ ടീ ആർ പി റേറ്റിങ്ങിൽ കുതിക്കുകയാണ് സാന്ത്വനം.