തൻ്റെ പ്രിയതമയ്ക്ക് വേണ്ടി മോഡലായി ഫഹദ്. വൈറലായി വീഡിയോ.

0

നസ്റിയ ഫഹദ് ഫാസിൽ താരജോഡികളെ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നു. പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്റിയ അഭിനയത്തിലേക്ക് അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നടിയാവാൻ നസ്രിയയ്ക്ക് സാധിച്ചു. അതിനിടയിൽ തമിഴിൽനിന്നും താരത്തിന് അവസരങ്ങൾ കൈവന്നു. ഇരു ഭാഷകളിലും മുൻനിര നായികയായി തിളങ്ങിനിൽക്കുമ്പോഴാണ് നസ്റിയ വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിൻ്റെ റിലീസിന് പിന്നാലെയായിരുന്നു ഫഹദ്-നസ്രിയ വിവാഹം.

അതിനുശേഷം സിനിമയിൽ നിന്നും താരം ഒരു ബ്രേക്ക് എടുക്കുകയുണ്ടായി. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു വീഡിയോയാണ്. നസ്രിയയ്ക്ക് വേണ്ടി ചിത്രത്തിനായി പോസ് ചെയ്യുന്ന ഫഹദിനെ ഇതിൽ കാണാം. ഞാൻ പ്രകാശൻ എന്ന ചിത്രത്തിൻറെ വിജയ് ആഘോഷവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണിത്. വിജയ് ആഘോഷങ്ങൾക്കിടയിലുള്ള ഫഹദിൻറെ ചിത്രങ്ങൾ നസ്രിയ പകർത്തുന്നത് കാണാം. നിരവധി കമൻറുകൾ ആണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

2014ൽ ആയിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഇന്ന് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതിമാരാണ് ഇരുവരും. ബ്രേക്കിന് ശേഷം കൂടെ എന്ന ചിത്രത്തിലൂടെ നസ്റിയ മടങ്ങിവരികയും ചെയ്തു. പൃഥ്വിരാജ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. വളരെയേറെ ശ്രദ്ധ നേടുകയുണ്ടായി കൂടെ. അതിനിടയിൽ ഫഹദും നസ്രിയയും ഒരു ചിത്രത്തിനുവേണ്ടി ഒരുമിച്ചെത്തി.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ട്രാൻസ് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇത്. ഫഹദിൻറെ നായികയായിട്ടായിരുന്നു നസ്റിയ എത്തിയത്. ഇരുവരുടെയും കോംബോ ആരാധകർ ഏറെ ആസ്വദിച്ചു. മാലിക് ആണ് ഫഹദ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രം നേടുന്നത്. മലയാളത്തിലും, തെലുങ്കിലും, തമിഴിലുമായി ഒരുപിടി ചിത്രങ്ങൾ ഫഹദിൻറെതായി പുറത്തിറങ്ങാൻ ഉണ്ട്.