മഞ്ജുവാര്യർ വിവാഹിതയാകുന്നു . വിവാഹം ഈമാസം14 ന്. വൈറലായി ഒരു കുറിപ്പ്.

0

മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ നടിയാണ് മഞ്ജു വാര്യർ. കേരളത്തിലുടനീളം നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. കന്മദം, സമ്മർ ഇൻ ബത്‌ലഹേം, ആറാം തമ്പുരാൻ, റാണി പത്മിനി എന്നിങ്ങനെ നിരവധി ചിത്രത്തിലൂടെ മലയാളക്കരയുടെ ഹൃദയം കവർന്ന കലാകാരിയാണ് മഞ്ജു വാര്യർ. ഇപ്പോളിതാ മഞ്ജുവിൻറെ വിവാഹത്തെപ്പറ്റി സന്തോഷ് കീഴാറ്റൂർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

 

സായാഹ്ന പത്ര വിൽപ്പനക്കാരൻറെ അതി ബുദ്ധിയെ പറ്റിയാണ് സന്തോഷ് കീഴാറ്റൂർ കുറിക്കുന്നത്. തൻറെ പത്രം ആരും വാങ്ങുന്നില്ല എന്ന് മനസ്സിലാക്കിയ ആ പത്രം വിൽക്കുന്ന പയ്യൻ മഞ്ജുവാര്യർ ജനുവരി 14 ന് വിവാഹിതയാകുന്നു എന്നു വിളിച്ചു പറഞ്ഞു. അന്യൻ റെ സ്വകാര്യതയിലേക്ക് കേറി നോക്കാൻ ആഗ്രഹമുള്ള മലയാളി സമൂഹം പത്രങ്ങൾ വാങ്ങിക്കൂട്ടി. തമ്പാനൂർ സ്റ്റാൻഡിൽ പത്രം വിൽക്കാനെത്തിയ ആ പയ്യൻറെ അവസാനത്തെ അടവ് ആയിരുന്നു അത്. ഒടുവിൽ പത്രം മുഴുവനും വിറ്റു തീർത്തു.

വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം.’ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽ നിന്നും കൊട്ടാരക്കര ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു. “ചൂടുള്ള വാർത്ത… ചൂടുള്ള വാർത്ത ..ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ… “. ആരും പത്രം വാങ്ങുന്നില്ല. “ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്”, അപ്പോഴുമില്ല ഒരനക്കവും.”മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു… വിവാഹം ജനുവരി 14 ന് “

നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയിഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാർത്തയെ ഇല്ല… എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു… നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. എന്നും സന്തോഷ് എലിക്കാട്ടൂർ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നു.