അല്ലിയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ല എന്ന് അറിയാം. എങ്കിലും ഈ ഒരു ദിവസം ഞാൻ അത് ചെയ്യുകയാണ്. പൃഥ്വിരാജിൻ്റെ കുറിപ്പ് വൈറൽ.

0

മലയാളികളുടെ പ്രിയതാര ദമ്പതിമാരാണ് പൃഥ്വിരാജ്- സുപ്രിയ. തൻറെ ഭർത്താവിന് ഉറച്ച പിന്തുണ നൽകുന്ന ഭാര്യയാണ് സുപ്രിയ. സുപ്രിയക്ക് പിറന്നാളാശംസകൾ നേരുകയാണ് പൃഥ്വിയ്ക്ക് ഇപ്പോൾ. പൃഥ്വിരാജിൻ്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ആ കുറിപ്പിലൂടെ.

ഹാപ്പി ബർത്ത് ഡേ ലവ്. ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ എല്ലാം തന്നെ ചേർത്തുപിടിച്ച് ശക്തയായ സ്ത്രീയാണ് സുപ്രിയ. സ്ട്രിക്റ് ആയ അമ്മയും ഭാര്യയും ആണ്. എൻറെ ജീവിതത്തിലെ വലിയ ശക്തിയാണ്. ഐ ലവ് യു. അലിയുടെ ചിത്രം ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ല എന്ന് അറിയാം. എന്നാൽ ഈ ദിവസം നിങ്ങൾ രണ്ടാളും ഒരുമിച്ചുള്ള സന്തോഷകരമായ ചിത്രം പോസ്റ്റ് ചെയ്യാൻ തോന്നുന്നു. താരം കുറിച്ചു.

നിരവധി ആളുകളാണ് സുപ്രിയയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. തൻ്റെ ഭാര്യയും മകളും ഒന്നിച്ചുള്ള ചിത്രവും പ്രിഥ്വിരാജ് പങ്കുവെച്ചു. അലംകൃതയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറില്ല ഇരുവരും. ചിത്രത്തിൽ ചിരിച്ചുകൊണ്ട് അമ്മയെ കെട്ടി പിടിച്ചിരിക്കുന്ന അലംകൃതയേ കാണുവാൻ സാധിക്കും.

ബ്രോ ഡാഡി എന്ന ചിത്രത്തിൻറെ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. മോഹൻലാലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ലൂസിഫർ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു കോമഡി എൻറെർടെയിനർ ആയിരിക്കും ചിത്രം. വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയദർശൻ്റെ മകളായ കല്യാണി പ്രിയദർശനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.