ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഉപ്പും മുളകും ടീം തിരിച്ചു വരുന്നു. പ്രോമോ വീഡിയോ വൈറലാകുന്നു.

0

നിരവധി ആരാധകരുള്ള പരമ്പരയായിരുന്നു ഉപ്പും മുളകും. ഒരു കുടുംബത്തിൻറെ കഥ പറഞ്ഞിരുന്ന പരമ്പരയായിരുന്നു ഇത്. ബാലുവും നീലുവും എന്നീ രണ്ട് കഥാപാത്രങ്ങളായിരുന്നു ഇതിൽ പ്രധാനം. ഇവരുടെ ഇണക്കങ്ങളും, പിണക്കങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും എല്ലാം തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റി. പ്രായ ഭേദമന്യേ നിരവധി ആരാധകരായിരുന്നു പരമ്പരക്ക് ഉണ്ടായിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ഒരു പരമ്പരയായിരുന്നു ഇത്.

പരമ്പരയുടെ സംപ്രേക്ഷണം അവസാനിപ്പിച്ചപ്പോൾ പ്രേക്ഷകർ എല്ലാവർക്കും അതൊരു വേദനയായിരുന്നു. ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ഉപ്പും മുളകും ടീം തിരിച്ചുവരികയാണ്. എന്നാൽ സി കേരളം എന്ന ചാനലിലൂടെ ആണ് അത്. എരിവും പുളിയും എന്ന പുതിയ ഒരു പരിപാടിയാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതിയ പരിപാടിയുടെ പ്രോമോ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ഓണ ദിവസങ്ങളിലെ പരിപാടിയുടെ പ്രമോയാണ് പുറത്തുവന്നിരിക്കുന്നത് ഇപ്പോൾ. ഉപ്പും മുളകും എന്ന പരമ്പരയിൽ ഉണ്ടായിരുന്ന എല്ലാ പ്രധാന താരങ്ങളും ഈ പരിപാടിയിൽ ഉണ്ട്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും ആരാധകർ ഇപ്പോൾ ആവേശത്തിലാണ്.

തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളെ വീണ്ടും കാണാൻ സാധിക്കുന്നതിൻ്റെ സന്തോഷത്തിലാണ് അവർ. നിഷാ സാരംഗ്, ബിജു സോപാനം, അൽസാബിത്ത്, ഋഷി കുമാർ, ജൂഹി, ശിവാനി തുടങ്ങിയവരൊക്കെ എരിവും പുളിയിലും ഉണ്ട് എന്നാണ് സൂചന. എന്തായാലും ചാനലിന് മികച്ച മൈലേജ് ആണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് അഞ്ച് വർഷത്തോളം വളരെ വിജയകരമായി ഓടിക്കൊണ്ടിരുന്ന പരമ്പരയാണ് ഉപ്പും മുളകും. ആദ്യ ലോക്കഡൗണിൽ ആയിരുന്നു പരമ്പര അവസാനിച്ചത്.