ആ ദിവസം തൻറെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അത് സംഭവിച്ചേക്കാം. തൻറെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മുഹൂർത്ത ത്തെ കുറിച്ച് വെളിപ്പെടുത്തി മാളവിക മോഹൻ.

0

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മാളവിക മോഹൻ. പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ഇതിൽ നായകൻ. വിവിധ ഗാനങ്ങളെല്ലാം വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇതിനുശേഷം ആസിഫ് അലി നായകനായ നിർണായകം എന്ന ചിത്രത്തിൽ അഭിനയിച്ചു. ജൂറിയുടെ പ്രത്യേക പുരസ്കാരം ഇതിലെ അഭിനയത്തിന് മാളവികക്ക് ലഭിച്ചു. പിന്നീട് താരം മലയാളത്തിന് അപ്പുറമുള്ള ഭാഷകളിലേക്ക് നീങ്ങി.

ഇപ്പോൾ തമിഴിലും കന്നടയിലും എല്ലാം നിറസാന്നിധ്യമാണ് മാളവിക. ഇതിനിടയിൽ ബോളിവുഡിലും താരം ഒരു കൈ നോക്കി. ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ഹിന്ദി ചിത്രത്തിലും താരം പ്രധാന വേഷം അവതരിപ്പിച്ചു. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പരസ്യ ചിത്രങ്ങളിലും താരം സജീവമായി. ഈ അടുത്തിറങ്ങിയ വിജയ് ചിത്രമായ മാസ്റ്ററിലും മാളവിക ആയിരുന്നു നായിക. ഒരു അധ്യാപികയുടെ കഥാപാത്രമായിരുന്നു ചിത്രത്തിൽ താരം ചെയ്തത്. വളരെ ഏറെ ശ്രദ്ധനേടിയ ഈ കഥാപാത്രം.

ഇപ്പോഴിതാ തെലുങ്കിലേക്ക് കടക്കുകയാണ് മാളവിക മോഹൻ. ഈ ചിത്രത്തിൽ നായകൻ വിജയ് ദേവരകൊണ്ട ആണെന്നാണ് സൂചന. ചിത്രീകരണം ഉടൻ തുടങ്ങാനിരിക്കുകയാണ്. മാസ്റ്റർ എന്ന ചിത്രം വിജയിച്ചതോടെ കൈനിറയെ ഓഫറുകളാണ് താരത്തിന് ലഭിക്കുന്നത്. ധനുഷ് നായകനായി എത്തുന്ന മാരൻ എന്ന ചിത്രത്തിലും മാളവിക ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തുകയാണ് താരം.

അച്ഛൻറെ ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കുക എന്നതാണ് തൻ്റെ ഏറ്റവും വലിയ സ്വപ്നമെന്ന് മാളവിക പറയുന്നു. ആ സിനിമയ്ക്കായി താൻ കാത്തിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നായിരിക്കും അച്ഛൻറെ ക്യാമറയ്ക്കു മുന്നിൽ താൻ നിൽക്കുന്ന ദിവസം. തനിക്ക് അത് വലിയൊരു അംഗീകാരം ആയിരിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അത് സംഭവിക്കും എന്നാണ് കരുതുന്നത്. മാളവിക പറയുന്നു. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനൻറെ മകളാണ് മാളവിക. ഒരു പ്രശസ്ത മോഡലും കൂടിയാണ് മാളവിക.