നിർധന രോഗികൾക്കായുള്ള പരസ്യ ചിത്രത്തിന് ലക്ഷങ്ങൾ വാങ്ങി മുകേഷ്. ദിലീപും, മോഹൻലാലും, മമ്മൂട്ടിയും അടക്കമുള്ള താരങ്ങൾ അഭിനയിച്ചത് തീർത്തും സൗജന്യമായി.

0

കാരുണ്യ ലോട്ടറിയുടെ പ്രധാന ഉദ്ദേശം നിർധന രോഗികൾക്ക് ഉള്ള പണം സ്വരൂപിക്കുക എന്നതാണ്. ഈ ലോട്ടറി വിറ്റ് കിട്ടുന്ന ലാഭത്തിൻ്റെ തുക ഇവരുടെ ക്ഷേമ പ്രവർത്തനത്തിനായി ആണ് ഉപയോഗിക്കുന്നത്. ഈ ലോട്ടറിയുടെ പരസ്യചിത്രങ്ങളും ടി വി സ്ക്രീനുകളിൽ ഇടയ്ക്കിടയ്ക്ക് കാണാം. കിടപ്പുരോഗികൾ ഉൾപ്പെടെ രോഗാബാധിതരായ പാവങ്ങളുടെ ചികിത്സാ സഹായത്തിന് ആണ് ഈ ലോട്ടറി തുടങ്ങിയത്. കേരളത്തിൻറെ മുൻ ധനമന്ത്രിയായിരുന്ന കെഎംമാണി ആണ് ഈ പദ്ധതി ആവിഷ്കരിച്ചത്.

ഇപ്പോഴിതാ ലോട്ടറിയുടെ പരസ്യത്തിന് താരങ്ങൾ വാങ്ങിയ പ്രതിഫല തുകയാണ് പുറത്തുവന്നിരിക്കുന്നത്. മഹാ നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും ഒരു പൈസപോലും മേടിക്കാതെയാണ് പരസ്യചിത്രത്തിൽ അഭിനയിച്ചത്. ജനപ്രിയ നായകനായ ദിലീപും പ്രതിഫലം മേടിക്കാതെ യാണ് പരസ്യചിത്രത്തിൽ അഭിനയിച്ചത്. ഇവരെല്ലാം ഇങ്ങനെ ഒരു കാര്യത്തിൻ്റെ പരസ്യം ആയതിനാൽ പണം വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

 

എന്നാൽ നടനും എംഎൽഎയുമായ മുകേഷ് ആറ് ലക്ഷം രൂപ തുക മേടിച്ചു എന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ഇവരെ കൂടാതെ ഒട്ടേറെ പേർ കാരുണ്യ ഭാഗ്യക്കുറിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ ആശയം ഉള്ള ഒരു പദ്ധതി ആയിരുന്നു ഇത്. മികച്ച ക്ഷേമ പ്രവർത്തനത്തിന് ഉദാഹരണം എന്ന് പറയാം.

വലിയൊരു താരനിര തന്നെ ഇതിൽ അഭിനയിച്ചവരിൽ പെടും. പ്രിയദർശൻ, ഇന്നസെൻറ്, സുരാജ് വെഞ്ഞാറമൂട് ,കെ എസ് ചിത്ര, ദിലീപ്, എംജിശ്രീകുമാർ, പൃഥ്വിരാജ്, കാവ്യാ മാധവൻ, മനോജ് കെ ജയൻ കവിയൂർപൊന്നമ്മ, ജയചന്ദ്രൻ, മേനക, കെഎം മാണി എന്നിവരും ഇതിൽ അഭിനയിച്ചിരുന്നു. ഇവരൊന്നും തന്നെ പ്രതിഫലം പറ്റിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഒരു പ്രമുഖ മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.