‘ചന്ദ്രയിലൂടെ’ മുഴുവന്‍ സ്ത്രീ സമൂഹത്തിന്റെ സ്വാഭാവഗുണം നിങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്, അനുപമ പമേശ്വരന്റെ ചിത്രത്തിനെതിരെ രേവതി സമ്പത്ത്

0

പ്രേമത്തിലെ മേരിയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം നിരവധി വേഷങ്ങള്‍ അനുപമയെ തേടിയെത്തി.

താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ഫ്രീഡം അറ്റ് മിഡ് നൈറ്റ്. ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തുകയാണ് നടി രേവതി സമ്പത്ത്.Anupama Parameswaran (aka) Anupama photos stills & images

എന്തടിസ്ഥാനത്തിലാണ് അനുപമ അവതരിപ്പിക്കുന്ന ‘ചന്ദ്രയിലൂടെ’ മുഴുവന്‍ സ്ത്രീ സമൂഹത്തിന്റെ സ്വാഭാവഗുണം നിങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കാന്‍ സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് രേവതി സമ്പത്ത് Anupama Parameswaran Beautiful HD Photos (1080p) - #11950  #anupamaparameswaran … | Designer blouse patterns, Most beautiful indian  actress, Beautiful indian actressചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:-

ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്ബത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേവതി പ്രതികരണം അറിയിച്ചത്.
ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കില്‍ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇന്‍സള്‍ട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകള്‍ ചവറുപോലെ ഉണ്ട്.

അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പര്‍സ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയില്‍ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകള്‍ സമൂഹത്തിലെ ഓരോ മനുഷ്യരിലും പടര്‍ത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്.

Anupama Parameswaran (aka) Anupama photos stills & images

സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, നാം കണ്‍മുമ്ബില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാന്‍ ഒരു പറ്റം മനുഷ്യര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേന്‍ പൂശി എടുത്ത് കാണിച്ചാല്‍ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്.Watch: Anupama Parameswaran's short film 'Freedom @ Midnight' teaser out |  The News Minute

1.’ ഞങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങനെയല്ല, ആദ്യം ഒന്നും മൈന്‍ഡ് ചെയ്യിലായിരിക്കും, സ്വന്തമാക്കി എന്ന് ഉറപ്പായാല്‍ ഉണ്ടല്ലോ നിങ്ങളെക്കാളും നൂറിരട്ടി സ്നേഹിക്കും’.

ആര്‍.ജെ.ഷാനെ, ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് അറിയാവുന്ന ഒത്തിരി സ്ത്രീകള്‍ വേറെയുണ്ട്. നമ്മളാരും ഇങ്ങനെ അല്ല, ഇങ്ങനെ ആരും ആകരുത് എന്നൊരു വാസ്തവവും മറുഭാഗത്ത് ഉണ്ട്. എന്തടിസ്ഥാനത്തിലാണ് ‘ചന്ദ്രയിലൂടെ’ മുഴുവന്‍ സ്ത്രീ സമൂഹത്തിന്റെ സ്വാഭാവഗുണം നിങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കാന്‍ സിനിമയിലൂടെ ശ്രമിക്കുന്നത്?Anupama Parameswaran is here to brighten up your day with THESE latest  photos - The Indian Wire

2. ‘മത്ത് പിടിക്കാന്‍ തോന്നുന്നുണ്ടോ മിസ്റ്റര്‍ ദാസ്’

പച്ചയ്ക്ക് വൃത്തികേടും ചതിയും കാണിച്ച ദാസിന്റെ അടുത്ത് സെഡക്ഷന് തയ്യാറാകുന്ന ‘ചന്ദ്ര’ അടിമത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആ സീനിന്റെ ബി.ജി.എം ആണ് അങ്ങേയറ്റം അരോചകം.

3. ‘പെണ്ണിന്റെ പ്രായവും വീര്യവും തമ്മില്‍ ഒരു ബന്ധവുമില്ല, ഒരു വൈനും -വൈഫും കമ്ബാരിസണ്‍ ‘.

ഈ ഡയലോഗ് പറയുന്ന ചന്ദ്ര തന്നെയാണ് സ്വയം അവരൊരു വോഡ്കപോലെയാണെന്ന് പറയുന്നത്. എന്തോരു വൃത്തികേടാണ് ഷാനെ. പെണ്ണ് പെണ്ണാണെന്ന് നിങ്ങളൊക്കെ ഇനിയെന്നാണ് പറഞ്ഞു പഠിക്കുന്നത്.
അതോ, വോഡ്ക -വൈഫ് കമ്ബാരിസണ്‍ ആകാമെന്നാണോ?

4. ‘താന്‍ നോ പറയുമ്ബോള്‍ ഞാന്‍ അതുകേള്‍ക്കണതേ,its i because I respect you,ts i because I love you’

നാള്‍ ഇന്നോളം ചന്ദ്ര അനുഭവിച്ച പീഡനങ്ങളുടെ അര്‍ത്ഥമാണോ റെസ്പെക്റ്റ് അഥവാ ലവ്വ് . ഈ കഥ എഴുതിയ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഷാന്‍ റെസ്പെക്ട് എന്ന വാക്കിന്റെ തലങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്;  രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണെന്ന് രേവതി ...

5.’വാട്ട്സ് മൈ ഫേവറൈറ്റ് പൊസിഷന്‍ ‘?

ചന്ദ്രയെ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു എന്നറിയാന്‍ ദാസിനോട് ചോദിച്ച ചോദ്യമാണിത്. ഒരു വ്യക്തി എന്ന നിലയില്‍ ചന്ദ്ര ഒരു കച്ചവട വസ്തുവിന്റെയത്രയും സ്വയം ചുരുങ്ങുന്ന സീനാണത്. ലൈംഗിക സ്വാതന്ത്ര്യമതില്‍ ചര്‍ച്ചയാകുന്നത് അല്ല വിഷയം. ഒരു വ്യക്തി എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സ്വയം അടയാളപ്പെടുത്താന്‍ ശാരീരികമായ കാര്യങ്ങളില്‍ മാത്രം ചുരുക്കാന്‍ ശ്രമിക്കുന്ന ആ പ്രവണതയാണ് സീനിലെ കുഴപ്പം. അതും വല്ലാത്തൊരു സെക്ഷ്വല്‍ ഫ്രീഡം ആണ് വിഷയം. മറ്റേതൊരു കാര്യത്തിലുമുള്ള സ്വാതന്ത്ര്യവും പ്രാഥമികമായി പറയാത്ത ചന്ദ്ര സെക്ഷ്വല്‍ ഫ്രീഡം മാത്രം ഒരു പ്രമേയമായി ദാസിനു മുന്നില്‍ അവതരിപ്പിക്കുമ്ബോള്‍ സ്ത്രീവിരുദ്ധത എന്നല്ലാതെ മറ്റൊന്നും അവിടെ കാണാനാകുന്നില്ല. ഇനിയിപ്പോ സെക്ഷ്വല്‍ ഫ്രീഡം ആണെങ്കില്‍ പോലും ദാസിന്റെ കയ്യില്‍ നിന്ന് ഇരന്നുവാങ്ങുന്ന പോലെ ആയിപ്പോയി.

6. ‘ഹോസ്റ്റലില്‍ വച്ച് എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്’

നീ എന്താ ഇട്ടിരിക്കുന്നത്, കളര്‍ എന്താ, അഴിക്കോ, ചെയ്യോ, എന്നൊക്കെ ചോദിക്കുന്ന ഞരമ്ബന്മാരെ ചന്ദ്രയെപ്പോലെ ശബ്ദം ഉയര്‍ത്തുന്ന സ്ത്രീ എങ്ങനെ ജീവിതത്തില്‍ അക്‌സെപ്റ്റ് ചെയ്തു? അതും 8 വര്‍ഷം. അന്നങ്ങനെ പെരുമാറിയ ഒരുത്തന്റെ കയ്യില്‍ നിന്നും ചന്ദ്ര എട്ടു കൊല്ലതിനപ്പുറം എന്താണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.File:Revathy Sampath 1.jpg - Wikipedia

7. ‘തന്റെയാ വൈഫ് കുറച്ചൊക്കെ ഒന്ന് പോസസീവ് ആയിക്കൂടെ, ഭര്‍ത്താക്കന്മാര്‍ കുറചൊക്കെ പൊസ്സസ്സീവ് ആകുന്നത് ഭാര്യമാര്‍ക്ക് ഇഷ്ടമാണ് ‘

എന്തിനാ ഫെമിനിസം, ഈക്വാലിറ്റി മതി എന്ന് പറഞ്ഞ,പോലായല്ലോ മിസ്റ്റര്‍ ഷാനെ.

8. ‘എല്ലാ പെണ്ണിന്റെ ഉള്ളിലും ഒരു പെണ്‍കുട്ടി ഉണ്ട് ദാസ്. ആരുടെയൊക്കെയോ കെയറും,അറ്റെന്‍ഷനും, പാമ്ബറിങ്ങുമൊക്കെ ആഗ്രഹിക്കുന്ന പെണ്‍കുട്ടി.’

ഷാനിന് തോന്നുന്ന അര്‍ത്ഥനിര്‍ണ്ണയം അല്ല സ്ത്രീ. കണ്ട കാലം മുതല്‍ ഈ ക്ലിഷേ ഒട്ടുമിക്ക എല്ലാ സിനിമകളിലും കാണാം. ഇതുവരെയും ഇതൊന്നും നിര്‍ത്താറായില്ലേ ആശാനേ. സ്ത്രീ എന്നുവെച്ചാല്‍ കെയറും അറ്റെന്‍ഷനും സെക്സും ഒക്കെ മാത്രമേ നിങ്ങള്‍ക്കൊക്കെ ആശയമായി ഉള്ളുവോ? വി ആര്‍ മോര്‍ ദാന്‍ ദാറ്റ്. വല്ലവന്റെയും അറ്റെന്‍ഷനും പാമ്ബറിങ്ങുമൊന്നുമല്ല നമ്മുടെ ജീവിതലക്ഷ്യം.

9. ‘അവളോടുള്ള ആക്രാന്തം എന്റെ പുറത്തു കാണിക്കുന്നു’

ഇതേ വാക്കുകള്‍ പറയുന്ന ചന്ദ്ര തന്നെ റേപ്പില്‍ സ്നേഹം മിക്സ് ചെയ്യുമ്ബോള്‍ സുഖം അനുഭവിക്കുന്നതായും പ്രകടിപ്പിക്കുന്നുണ്ട് മറ്റൊരു സീനില്‍. മറൈറ്റല്‍ റേപ്പ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന സീന്‍.

സത്യത്തിൽ ഫ്രീഡം വേണ്ടത് തനിക്കോ, എനിക്കോ?'; ശ്രദ്ധനേടി അനുപമ പരമേശ്വരന്റെ  ഹ്രസ്വചിത്രം | anupama parameswaran short film freedom at midnight ഫക്ക് യൂ എന്ന് ദാസിന്റെ മുഖത്തു നോക്കിപറഞ്ഞിട്ട് പോകാതെ അടിമത്തം സഹിക്കുന്നത്ര ബാഡ് അല്ല എന്തായാലും.

എല്ലാം കഴിഞ്ഞ് ചന്ദ്ര വീണ്ടും തിരികെ പോകുന്നത് അടുക്കളയിലേക്കാണ്. പോടാ .. എന്നുപറഞ്ഞ് തലയുയര്‍ത്തി അഭിമാനത്തോടെ പോകുന്ന ചന്ദ്രയെ എന്ന് കാണാന്‍ കഴിയും ഷാന്‍??

‘ഞങ്ങളെ ചിന്തിപ്പിച്ച ദൈവത്തിന്’ എന്ന് തുടക്കത്തില്‍ എഴുതി കാണിക്കുമ്ബോള്‍, ആ ദൈവത്തിനുള്ള സ്ത്രീവിരുദ്ധത പോലും ഉടച്ചു കളയേണ്ട സമയത്താണ് കലയെ ഇതുപോലെ മനുഷ്യരിലേക്ക് തെറ്റിദ്ധാരണ പരത്തുന്നപോലെ കേവലമൊരു വസ്തുവാക്കി കൊല്ലുന്നത്.