ബീന ആൻറണിയോട് കളിക്കാൻ നിൽക്കരുത്, പണി പാളും. സെറ്റിലെ പുലിയാണ് താരം. വൈറലായി വീഡിയോ!

0

ഏറെ പ്രേക്ഷകരുള്ള മലയാളം പരമ്പരയാണ് മൗനരാഗം. ഏതാണ്ട് രണ്ടു വർഷം മുൻപാണ് പരമ്പര ആരംഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പ്രേക്ഷകരാണ് പരമ്പരയ്ക്ക്. മുന്നോട്ടുള്ള ജൈത്രയാത്രയിൽ ആണ് പരമ്പര ഇപ്പോൾ. ഹാസ്യവും, ഡ്രാമയും എല്ലാം ഒരുപോലെ കലർന്നിരിക്കുന്നു പരമ്പരയിൽ.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് ബൈജു. ബൈജുവിൻ്റെ കോമഡികളും കാട്ടിക്കൂട്ടലുകളും എല്ലാം പ്രേക്ഷകർ ഏറെ ആസ്വദിക്കുന്നു. കാർത്തിക പ്രസാദ് എന്ന നടനാണ് ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീണ്ട ഒരു താരനിര തന്നെയുണ്ട് ഈ പരമ്പരയിൽ. ബീന ആൻറണി ആണ് ഇതിൽ വില്ലത്തി വേഷം അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ വെറുക്കുന്നു ഒരു കഥാപാത്രമാണ് ബീനയുടെത്.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കാർത്തിക്കിൻ്റെ കോളറിൽ പിടിച്ച് ഇടിക്കാൻ പോകുന്ന ബീന ആൻറണിയെ കാണാം. താക്കീത് ചെയ്യുകയും വഴക്ക് പറയുകയും ചെയ്യുന്നുണ്ട് ബീന ആൻറണി ഇതിനിടയിൽ. ഒരു സെൽഫി വീഡിയോ ആണിത്. നിരവധി നടിമാരെയും ഈ വീഡിയോയിൽ കാണാം. സബിത, ജലീന തുടങ്ങിയവരൊക്കെ ഇതിലുണ്ട്.

ഒരു തമാശയായി എടുത്ത വീഡിയോ ആണിത്. എന്തായാലും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പ്രദീപ് പണിക്കരാണ് പരമ്പരയുടെ കഥ രചിച്ചിരിക്കുന്നത്. മനോ സുധാകരൻ സംവിധാനവും ചെയ്യുന്നു. സംസാരശേഷിയില്ലാത്ത കല്യാണി എന്ന കുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. വളരെ വിജയകരമായി പരമ്പര മുന്നോട്ടു പോവുകയാണ്.