മൗനരാഗത്തിലെ കല്യാണിയുടെ അമ്മ മലയാളിയാണോ? ഒടുവിൽ പ്രേക്ഷകരോട് സത്യാവസ്ഥ വെളിപ്പെടുത്തി നടി പത്മിനി ജഗദീഷ്

0

മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് വലിയ ജനപിന്തുണയാണ് കേരളത്തിലുടനീളം ലഭിക്കുന്നത്. സ്ഥിര കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി യഥാർത്ഥ്യം ജീവിതത്തിൻറെ പച്ചയായ ആവിഷ്കാരമാണ് മൗനരാഗം സീരിയൽ. വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളിയുടെ സ്വീകരണമുറി അവിസ്മരണീയമാക്കാൻ ഈ പരമ്പരയ്ക്ക് കഴിഞ്ഞു. പരമ്പരയിലെ മുഴുവൻ കഥാപാത്രങ്ങളും ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

കണ്ണീർ പരമ്പരകൾ എന്ന് വിശേഷിപ്പിച്ച മിനിസ്ക്രീനിലെ സീരിയലുകളെ തള്ളിപ്പറയുന്ന ഒരു കാലമുണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ട്. എന്നാൽ യുവതി-യുവാക്കൾ അടക്കം കാണാൻ ആഗ്രഹിക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് ഈ പരമ്പര മിനിസ്ക്രീനിൽ സൂപ്പർഹിറ്റായത്. ഇപ്പോൾ തൻറെ പുത്തൻ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മൗനരാഗം സീരിയലിലെ പത്മിനി ജഗദീഷ്.

അന്യഭാഷ നടി ആയിട്ടും കേരളത്തിൽ തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ചാണ് താരം പറയുന്നത്. മറ്റു ഭാഷകളിൽ നായികയായി എത്തിയ പാർവതി മൗന രാഗത്തിൽ അമ്മയായി ആണ് എത്തുന്നത്. അത് വേണ്ടെന്നു വെച്ചിരുന്നെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി മാറിയേനെ എന്ന് കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു. സ്റ്റാർ വിജയ ചാനലിലെ അഭിനയ മികവു കൊണ്ടാണ് ഏഷ്യാനെറ്റ് താരത്തെ വിളിച്ചത്. വളരെ മോഡേൺ ആയിട്ടുള്ള ആളാണ് താനെന്നും സീരിയലിനു വേണ്ടി ഒരു നാടൻ അമ്മയായി ജീവിക്കുകയാണെന്നും താരം പറയുന്നു.

പാർവതിയുടെ വാക്കുകൾ ഇങ്ങനെയാണ്.മലയാളികള്‍ എല്ലാവരും എന്നെ സ്വീകരിച്ചു എന്ന് വേണമെങ്കില്‍ പറയാം. കൂടുതലും എയര്‍പോര്‍ട്ടില്‍ വച്ചാണ് ആളുകള്‍ എന്നെ തിരിച്ചറിയുന്നത്. സീരിയല്‍ തുടങ്ങി അധികനാള്‍ ആവുന്നതിന് മുന്‍പ് എയര്‍പോര്‍ട്ടില്‍ വച്ച് കല്യാണിയുടെ അമ്മ എന്ന് ആരൊക്കെയോ വിളഇച്ച് പറയുന്നത് കേട്ടിരുന്നു. അതൊക്കെ മറക്കാന്‍ പറ്റാത്തസംഭവങ്ങളാണ്.കല്യാണിയുടെ അമ്മ എന്നുള്ള വിളിയില്‍ മുഴുവന്‍ സ്‌നേഹമുണ്ട്. തെലുങ്കില്‍ ഉള്ള കഥയാണ് മൗനരാഗം. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് മലയാളത്തില്‍. ആദ്യ എപ്പിസോഡുകള്‍ വളരെ കഷ്ടപ്പെട്ടാണ് ചെയ്തതെങ്കിലും ഇതില്‍ ഞാന്‍ എന്റെ മനസ് പൂര്‍ണമായും അര്‍പ്പിച്ചിരിക്കുകയാണ്.