തനിക്ക് ഈ പേര് കണ്ടെത്തിയത് ആ സൂപ്പർ താരമാണ്, യഥാർത്ഥ പേരു ഇതല്ല. രഹസ്യം വെളിപ്പെടുത്തി മിയ.

0

മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് മിയ ജോർജ്. മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് മിയ ആദ്യം സുപരിചിത ആകുന്നത്. പിന്നീടാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഇതിനകം തന്നെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും, സ്വഭാവ നടിയായും, സഹ നടിയായും ഒക്കെ താരം തിളങ്ങി. നിരവധി ആരാധകരുണ്ട് താരത്തിന്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ ലോക്കഡൗണിൽ ആയിരുന്നു മിയയുടെ വിവാഹം. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരം ഒരു കുഞ്ഞിന് ജന്മം നൽകിയത്. സാമൂഹ്യ മാധ്യമങ്ങൾ ഒന്നാകെ ഈ വിശേഷം ഏറ്റെടുത്തിരുന്നു. ഗർഭിണിയായ വിവരം താരം ആരോടും പറഞ്ഞിരുന്നില്ല. ദമ്പതികൾക്ക് വളരെ അടുപ്പമുള്ള ആളുകൾക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഗർഭകാലം ആഘോഷം ആകാത്തതിനെ പിന്തുണച്ചു കൊണ്ട് ധാരാളം പേർ രംഗത്തെത്തി. സ്വന്തം പ്രൈവറ്റ് സ്പേസിൽ മാത്രമാണ് താരം ഇത് ആഘോഷിച്ചത്, അത് പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ കണ്ടെത്തൽ. ഇപ്പോഴിതാ തൻറെ പേരിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.

യഥാർത്ഥത്തിൽ തൻറെ പേര് നിമ്മി ജോർജ് എന്നാണ് മിയ പറയുന്നത്. തൻറെ പേര് മാറ്റിയത് ഒരു സൂപ്പർതാരമാണ്. ചേട്ടായീസ് എന്ന തൻറെ ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇത്. താരതമ്യേന കേട്ട് പരിചയമില്ലാത്ത പേരായിരുന്നു അവർ സെലക്ട് ചെയ്തത്. ഒരു ലിസ്റ്റിൽ നിന്നും ആണ് അദ്ദേഹം ഈ പേര് സെലക്ട് ചെയ്തത്. നിമ്മി ജോർജ് എന്ന ഒറിജിനൽ പേര് മാറ്റിയത് ബിജു ചേട്ടൻ ആണ്. സാക്ഷാൽ ബിജുമേനോനേ ആണ് മിയ ഇതിൽ ചൂണ്ടിക്കാട്ടിയത്. സച്ചി ഏട്ടൻ ഒരു ലിസ്റ്റ് പേര് തയ്യാറാക്കിയിരുന്നു. അതിൽ നിന്നും മിയ എന്ന പേര് കണ്ടെത്തിയത് ബിജു ചേട്ടനാണ്. താരം പറയുന്നു.