ഒളിമ്പിക്സിൽ രണ്ടാം മെഡൽ ഉറപ്പിച്ച് ഇന്ത്യ. ബോക്സിംഗിൽ ലവ് ലിന സെമിയിൽ.

0

ടോക്കിയോ ഒളിമ്പിക്സിൽ രണ്ടാം മെഡൽ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ബോക്സിങ് റിങ്ങിൽ ആണ് ഇത്. ലവ്ലിന ബോർഗോ ഹെയിൻ ആണ് മെഡൽ ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ താരം ഇപ്പോൾ സെമിയിൽ കടന്നിട്ടുണ്ട്.

തായ്‌വാൻ താരമായ മുൻ ലോകചാമ്പ്യനേ ആണ് ലവലിന തോൽപ്പിച്ചത്. ഇതോടെയാണ് താരം സെമിയിൽ കടക്കുന്നതും മെഡൽ ഉറപ്പിക്കുന്നതും. സെമിയിൽ താരത്തിൻ്റെ എതിരാളി തുർക്കിയിൽ നിന്നുള്ള ഒരു ബോക്സർ ആണ് എന്നാണ് അറിയുന്നത്. ഇരുപത്തി മൂന്ന്കാരിയാണ് ലവ് ലിന. മെഡൽ നേടി ബോർഡ് ബോക്സിംഗിൽ ഇന്ത്യയ്ക്കുവേണ്ടി മൂന്നാമതായി ഒളിപിക് മെഡൽ നേടുന്ന താരം ആയി മാറും.

മേരി കോമും, വിജേന്ദർ സിംങും ആണ് ഇതിനു മുൻപ് ബോക്സിംഗിൽ ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടിയിട്ടുള്ളത്. ആസാം സ്വദേശിയാണ് ലൊവ്ലീന. താര ത്തിൻറെ മൂത്ത രണ്ടു സഹോദരിമാരും ദേശീയ കിക്ക് ബോക്സിംഗ് ചാംപ്യന്മാർ ആണ്. 64 മുതൽ 69 കിലോ ഭാരമുള്ള കാറ്റഗറിയിലാണ് ലവ് ലിന മത്സരിക്കുന്നത്.

എന്തായാലും ഇന്ത്യയ്ക്ക് ഇപ്പോൾ പ്രതീക്ഷ നൽകിയിരിക്കുകയാണ് ഈ ആസാം സ്വദേശിനി. അർജുന അവാർഡ് ജേതാവ് കൂടിയാണ് താരം. ആസാമിൽ നിന്നും ഈ പുരസ്കാരം സ്വന്തമാക്കുന്ന ആറാമത്തെ വ്യക്തി. 2020 ലായിരുന്നു താരത്തിന് അർജുന അവാർഡ് ലഭിച്ചത്. ലോക ചാമ്പ്യൻഷിപ്പുകളിൽ പല മെഡലുകളും താരം നേടിയിട്ടുണ്ട്.