എനിക്ക് റിലേഷൻഷിപ്പുണ്ട്. നിങ്ങളാരും എൻറെ കൂടെയല്ലല്ലോ ജീവിക്കുന്നത്? അതൊക്കെ തൻറെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്, വെറുതെ ഊഹിച്ച് പറയേണ്ട. പൊട്ടിത്തെറിച്ച് സനുഷ

0

ദാദാസാഹിബ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് സനുഷ. ഒരു ബാലതാരം ആയിരുന്നു സനുഷ അതിൽ. പിന്നീട് ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരം. നിരവധി പുരസ്കാരങ്ങളും താരത്തിന് ലഭിക്കുകയുണ്ടായി. മലയാളം കടന്ന് തമിഴിലും താരത്തിന് ഓഫറുകൾ ലഭിച്ചു. ജഴ്സി എന്ന തെലുങ്ക് ചിത്രത്തിൽ നല്ലൊരു വേഷം സനുഷ ചെയ്തിരുന്നു. കേരള സംസ്ഥാന സർക്കാരിൻറെ മികച്ച ബാലതാരത്തിനുള്ള ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട് താരത്തിന്.

സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് ഒട്ടേറെ നിരൂപക പ്രശംസ നേടുകയും ചെയ്തു സനുഷ. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം ഇപ്പോൾ. വിഷാദ ത്തിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് സനുഷ തുറന്നു പറഞ്ഞിരുന്നു. അതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പലരും പറഞ്ഞിരുന്നു. തനിക്ക് റിലേഷൻഷിപ് ഉണ്ട്. അതിലെ പ്രശ്നങ്ങൾ കാരണമാണ് ഇങ്ങനെ എന്നൊക്കെ പറയുന്നവർ ഓർക്കണം. നിങ്ങളാരും എൻറെ കൂടെ അല്ല ജീവിക്കുന്നത്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക.

ഊഹിച്ചു പറയേണ്ട. കാര്യങ്ങൾ അറിഞ്ഞിട്ടു പ്രതികരിക്കുന്നതാണ് മാന്യത. വിഷാദത്തിന് കാരണം ഇതൊന്നുമല്ല. അത് തൻ്റെ വ്യക്തിപരമായ കാര്യമാണ്. വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് അത്. പുറത്തു പറയാൻ താൻ ആഗ്രഹിക്കുന്നില്ല. സനുഷ പറയുന്നു.

വിഷാദം വന്നപ്പോൾ കുടുംബവും സുഹൃത്തുക്കളും അനിയനും എല്ലാം ഒരുമിച്ച് കൂടെ നിന്നു. അതുകൊണ്ടാണ് അതിൽ നിന്നും തനിക്ക് കരകയറാൻ സാധിച്ചത്. സനുഷ പറയുന്നു. വിഷാദം ഇപ്പോഴും മുഴുവനായി മാറിയിട്ടില്ല എന്നും തരണം ചെയ്യുകയാണെന്നും താരം പറഞ്ഞു. ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് സനുഷ ഇപ്പോൾ.