കണ്ണുകെട്ടികൊണ്ട് തെരുവിൽ രഞ്ജിനി ഹരിദാസ്. അമ്പരന്ന് നാട്ടുകാരും!

0

രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആകുന്നത്. വ്യത്യസ്തമായ ഒരു അവതരണ ശൈലി ആയിരുന്നു രഞ്ജിനിയുടെത്. ഊർജ്ജസ്വലമായ, മലയാളവും ഇംഗ്ലീഷും കൂട്ടിക്കലർത്തി സംസാരിച്ചിരുന്ന ഒരു ശൈലി. രഞ്ജിനിയാണ് അവതരണത്തിൽ മലയാള ചാനലിൽ പുതിയൊരു ശൈലി കൊണ്ടുവന്നത്. ശക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് ഇവർ.

ഇപ്പോഴിതാ രഞ്ജിനിയുടെ ഒരു പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. തൃക്കാക്കര മുൻസിപ്പാലിറ്റി ഓഫീസിന് മുന്നിലാണ് രഞ്ജിനിയുടെ പ്രതിഷേധം. കൂടെ ഒരു കൂട്ടം മൃഗസ്നേഹികൾ ഉണ്ട്. നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടതിനെതിരെ ആണ് ഇത്. മുൻസിപ്പൽ ചെയർപേഴ്സൺ രാജിയാണ് ഇവർ ആവശ്യപ്പെടുന്നത്. തെരുവുനായ്ക്കളെ കൊന്നു തള്ളുന്നവർക്കെതിരെ ശിക്ഷ നൽകാനുള്ള നിയമം കേരളത്തിൽ ഇല്ലെന്നും എന്നും ഇതിന് മാറ്റം വരണം എന്നും ഇവർ ആവശ്യപ്പെടുന്നു.

നിയമം സംരക്ഷിക്കേണ്ടവർ തന്നെ അത് ചെയ്യുന്നില്ല. തൃക്കാക്കര മുൻസിപ്പാലിറ്റിയിൽ തെരുവുനായ്ക്കളെ കൊന്നുതള്ളിയ വരെ പിടികൂടിയെങ്കിലും അതിന് ഉത്തരവ് നൽകിയവർക്കെതിരെ നടപടിയുണ്ടായില്ല. നായ്ക്കളെ കൊലപ്പെടുത്തിയവരെ പോലീസ് പിടികൂടിയിരുന്നു. നായ്ക്കളെ കൊല്ലുന്നതിന് ഉദ്യോഗസ്ഥർ പണം നൽകി എന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. നായകളുടെ വിഷയത്തിൽ സ്ഥിരമായി പ്രതിഷേധിക്കുന്ന വ്യക്തിയാണ് രഞ്ജിനി.

ഇതിനുമുമ്പും നിലപാട് വ്യക്തമാക്കി താരം എത്തിയിട്ടുണ്ട്. തെരുവുനായ്ക്കളെ മൊത്തം കൊല്ലണം എന്ന് പറഞ്ഞ് ഡോക്ടർ ക്കെതിരെ ശക്തമായ മറുപടിയായിരുന്നു രഞ്ജിനി നൽകിയത്. തെരുവുനായ്ക്കളുടെ ശല്യം എന്നത് വെറും മാധ്യമ സൃഷ്ടിയാണെന്ന് രഞ്ജിനി അന്ന് പറഞ്ഞു. ആക്രമണകാരികളായ നായ്ക്കളെ മാത്രം കൊല്ലണമെന്നും അതിനു വിപരീതമായി എല്ലാ തെരുവുനായ്ക്കളെ യും ഇല്ലാതാക്കണം എന്നുള്ളത് ശരിയല്ല എന്നും താരം പറയുന്നു. ഈ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ എത്തുന്നുണ്ട്.