ഫ്ളവേഴ്സില്‍ ഏറ്റവും നല്ല റേറ്റിങ്ങില്‍ മുന്നേറുന്ന ചാനലാണ് ഉപ്പും മുളകും.സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അഞ്ച് വര്‍ഷമായി മുന്നേറുന്ന സീരിയലിന്റെ 1000മത്തെ എപിസോഡ് കഴിഞ്ഞ വര്‍ഷം സംഭവബഹുലായിട്ടാണ് ആഘോഷിച്ചത്.
നാലു വര്‍ഷത്തോളമായി ജനപ്രിയ പരമ്പരയായി മുന്നേറുകയാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയല്‍. ബാലചന്ദ്രന് തമ്പിയും നീലുവും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്.
സാധാരണ കണ്ണീര് പരമ്പരകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നത് കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരമാണ് ഉപ്പും മുളകും. മുടിയനും ലച്ചുവും ശിവയും കേശുവും പാറുവുമാണ് ഇവരുടെ മക്കളായി അഭിനയിക്കുന്നത്. ഈ കുട്ടിക്കൂട്ടത്തെ മലയാളിപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ വച്ചുവിന്റെ വിവാഹ്ം കഴഞ്ഞതോടെ ലച്ചുവായി എത്തിയ ജൂഹി സീരിയലില്‍ നിന്ന് പിന്മാറിയിരുന്നു.
അഞ്ച് വര്‍ഷമായി വിജയകരമായി ജൈത്രയാത്ര തുടരുകയാണ് ഉപ്പുംമുളകും. പ്രധാന താരങ്ങളായ ബാലു, നീലു, മുടിയന്, ശിവ, കേശു, പാറുക്കുട്ടി തുടങ്ങിയ താരങ്ങളണ് സീരിയലിന്‍രെ ഹൈലൈറ്റ്.
ബാലുവും നീലുവും ഇല്ലാതെ ദിവസങ്ങളായി ഉപ്പും മുളകും സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍. പ്രിയതാരങ്ങള്‍ കുറച്ച് ദിവസമായി എത്താതിരുന്നതോടെ ഇവര്‍ എവിടെയാണ് സീരിയല്‍ നിര്‍ത്തിയോ തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
കസ് കസ് എന്ന ചാനലിലൂടെ ബിജു സോപാനവും നിഷയും പുതിയ വെബ് സീരീസ് ആരംഭിച്ചതായി വാര്‍ത്തകളും എത്തിന്നുണ്ട്. അതാകാം പിന്തിരിയാന് കാരണം എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.