കൂലിപ്പണിയിൽ നിന്നും എംഫിൽ ഒന്നാംറാങ്കോടെ വഞ്ചിവയൽ ഗവൺമെൻ്റ് ഹൈസ്കൂളിൽ അധ്യാപിക. ഇത് പഠനം നിർത്തണം കല്യാണം കഴിക്കണം എന്ന ഉപദേശങ്ങൾ ചെവി കൊള്ളാത്ത സെൽവമാരിയുടെ ആരെയും പ്രചോദിപ്പിക്കുന്ന കഥ!

0

വഞ്ചിവയൽ സർക്കാർ ഹൈസ്കൂളിൽ അധ്യാപികയായി ജോലി നേടിയ സെൽവമാരിയുടെ ജീവിത കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ഏലത്തോട്ടത്തിൽ കൂലിപ്പണിയെടുത്ത് കിട്ടിയ പണംകൊണ്ട് പഠിച്ചാണ് സെൽവമാരി ഇവിടെ വരെ എത്തിയത്. കേൾക്കുന്ന ഏത് പെൺകുട്ടികൾക്കും പ്രചോദനം. കുമളിക്ക് അടുത്ത് ഒരു കൊച്ചു വീട്ടിൽ നിന്നാണ് സെൽവ മാരി ഈ വിജയം നേടിയെടുത്തത്. ആനന്ദ് ബെനഡിക്റ്റ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കൂലിപ്പണിയിൽ നിന്ന് അധ്യാപനത്തിലേക്ക്. പ്രതിസന്ധികളോട് നിരന്തരം പടവെട്ടുന്ന നിരവധി പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാണ്. അഭിമാനം. പഠനം നിർത്തണം, കല്യാണം കഴിക്കണം. ഈ ഉപദേശങ്ങൾ ഒന്നും സെൽവമാരി ചെവിക്കൊണ്ടില്ല. അവധിദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും, രാത്രി ഉറക്കമിളച്ച് ഇരുന്നു പഠിച്ചു അവൾ പോരാടി. ചെറുപ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചുപോയ സെൽവമാരിയേയും രണ്ട് അനിയത്തിമാരെയും അമ്മയും മുത്തശ്ശിയും ചേർന്നായിരുന്നു സംരക്ഷിച്ചത്.

പഠനത്തിനൊപ്പം തന്നെ ഏലത്തോട്ടത്തിൽ ജോലിചെയ്ത് കുടുംബത്തിന് താങ്ങായി. ആ നിശ്ചയദാർഢ്യം ഇന്ന് ഈ 28കാരിയെ വഞ്ചിവയൽ ഗവൺമെൻ്റ് ഹൈസ്കൂൾ അധ്യാപിക യാക്കി. പതറിയിട്ടും പിന്മാറിയില്ല. കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയിൽ പാസായി.യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എം എസ്സിയും നേടി. കുമളിയിലെ എംജി യൂണിവേഴ്സിറ്റി സെൻററിൽ നിന്നും ബി എഡ്. തിരുവനന്തപുരം തൈക്കാട് ഗവൺമെൻറ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്ന് എം എഡ്. ഒന്നാം റാങ്കോടെ എംഫിൽ എന്നിവ നേടി. നിലവിൽ ഇവിടെ പി എച്ച് ഡി വിദ്യാർഥിനിയാണ്. ഉപരി പഠനത്തിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ സെൽവമാരി, തൈക്കാട് ഡിപ്പാർട്ട്മെൻറ് ഓഫ് എജുക്കേഷനിൽ ഡോക്ടർ സമീർ ബാബു വിന്ടെ കീഴിൽ രണ്ടാംവർഷ പി എച്ച് ഡി പഠനം തുടരുകയാണ്.

കോളേജ് അധ്യാപക യോഗ്യത പരീക്ഷയായ നെറ്റും നേടിയിട്ടുണ്ട്. വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ ആണ് പേര് ആദ്യം വന്നതെങ്കിലും ജോലിയിൽ പ്രവേശിച്ചില്ല. അധ്യാപികയായി നിയമന ഉത്തരവ് 2020ൽ ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിക്കാൻ ആയത്. പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഓരോ കുട്ടിക്കും പ്രചോദനമാണ്. Hats off and a big salute. എല്ലാവിധ അഭിനന്ദനങ്ങളും. ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും. ആനന്ദൻ ബെനഡിക്റ്റ് കുറിച്ചു.