ടി ടി കുത്തിവെപ്പ് എടുത്ത ശേഷം കോ വിഡ് വാക്സിൻ എടുത്താൽ മരണമോ? വാട്സാപ്പിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന നുണ പ്രചാരണത്തിന് പിന്നിലെ സത്യം ഇതാണ്!

0

ടി ടി വാക്സിൻ എടുത്തശേഷം ഉടൻതന്നെ കോവിഡ് വാക്സിൻ എടുത്താൽ മരിക്കുമെന്ന് നുണപ്രചാരണത്തിനെതിരെ പ്രതികരിക്കുകയാണ് ഇൻഫോ ക്ലിനിക്. ആ കുറിപ്പിലൂടെ. ടെറ്റനസ് വാക്സിൻ സ്വീകരിച്ച ഉടനെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ മരിക്കുമെന്ന നുണപ്രചരണം വാട്സാപ്പിൽ നന്നായി ഓടുന്നുണ്ട്. നൂറു വർഷത്തോളം ചരിത്രമുള്ള വാക്സിനാണ് ടെറ്റനസ് ടോക്സോയിഡ് എന്ന ടി ടി. ഈ കുത്തിവെപ്പ് എടുക്കാത്ത ആൾക്കാർ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഡിഫ്തീരിയ, പെർട്ടൂസിസ് വാക്സിനുകൾ ടെറ്റനസ് വാക്സിൻ ഒപ്പം പണ്ടുമുതലേ ഡിപിടി ആയി നൽകിവരുന്നുണ്ട്. തൊണ്ണൂറുകളോടെ ഹെപ്പറ്റൈറ്റിസ്-ബി ഹീമോഫിലസ് ഇൻഫ്ലുവെൻസ വാക്സിനും ഇതിനു കൂടി ചേർത്തു. ( പെൻ്റാവലെൻ്റ് വാക്സിൻ)

ഏതാണ്ട് അഞ്ചു വർഷം മുൻപു മുതൽ ഇഞ്ചക്റ്റബിൽ പോളിയോ വാക്സിൻ കൂട്ടിച്ചേർക്കുകയുണ്ടായി( ഹെക്സവലെൻ്റ് വാക്സിൻ). ഇതിനൊപ്പം തന്നെ റോട്ടോ വൈറസ് വാക്സിൻ ന്യൂമോകൊക്കൾ വാക്സിൻ, ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സിൻ ഒക്കെ ഒരുമിച്ച് എടുത്താലും പ്രശ്നം ഉള്ളത് അല്ല. നിലവിലുള്ള ഏതു വാക്സിൻ ഒപ്പം നൽകാവുന്ന വാക്സിനാണ് ടി ടി. ഒരേസമയമോ, കുറച്ചു ദിവസങ്ങളുടെ ഇടവേളകളിലോ ആവാം ഒരു കുഴപ്പവുമില്ല. രണ്ടു തരം വാക്സിൻ ഒരേസമയം നൽകുമ്പോൾ വിലയിരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.


ഒരേസമയം നൽകുമ്പോൾ ഏതെങ്കിലും വാക്സിൻ ഫലപ്രാപ്തി നൽകാതെ ഇരിക്കുമോ? രണ്ടു വാക്സിൻ ഒരേസമയം നൽകുമ്പോൾ സുരക്ഷിതത്വ പ്രശ്നങ്ങൾ ഉണ്ടോ? ടെറ്റനസ് വാക്സിൻ വേറെ ഏതു വാക്സിൻ ഒപ്പവും നൽകിയാലും രണ്ടിൻ്റെയും ഫലപ്രാപ്തി കുറയുന്നില്ല, സുരക്ഷിതത്വം പ്രശ്നവുമില്ല. ഇന്ത്യയിൽ കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശ പ്രകാരം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ചവർ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മതി എന്നാണ്. പുതിയ ഒരു വാക്സിൻ ബൃഹത്തായ ഒരു പദ്ധതിയുടെ ഭാഗമായി നൽകുമ്പോൾ അങ്ങേയറ്റത്തെ ജാഗ്രത എന്നുള്ള നിലയിൽ രൂപീകരിച്ച നിർദ്ദേശങ്ങൾ ആണിത്.

അതിനർത്ഥം മറ്റേതെങ്കിലും വാക്സിൻ സ്വീകരിച്ച ഉടൻ കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ മരണം സംഭവിക്കും എന്നല്ല. അത് തികച്ചും തെറ്റായ ഒരു ധാരണയാണ്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ (CDC) ഈ വിഷയത്തിലുള്ള മാർഗ്ഗനിർദ്ദേശം പുതുക്കി നൽകിയിട്ടുണ്ട്. ഇത് പ്രകാരം കോവിഡ് വാക്സിൻ മറ്റേതു വാക്സിനൊപ്പവും ഒരേ ദിവസം നൽകാവുന്നതാണ്. കുത്തിവെപ്പ് എടുക്കുന്നത് ശരീരഭാഗത്തെ വേദനയും മറ്റു പ്രശ്നങ്ങളും കുറയ്ക്കാൻ രണ്ട് കുത്തിവെപ്പും രണ്ടു ഭാഗങ്ങളിൽ എടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള നുണ പ്രചാരണങ്ങളുടെ ഭാഗം ആകാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒരു പൗരൻ എന്ന നിലയിൽ ചെയ്യേണ്ടത്.