ഗോവയിലെ അവധി ആഘോഷ ചിത്രങ്ങളുമായി പൂര്‍ണിമ, ഒപ്പം പ്രാര്‍ത്ഥനയും, കിടിലന്‍ ചിത്രങ്ങള്‍ കാണാം

0

ന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ക്ക് ആരാധക പിന്തുണയും ഏറെയാണ്.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമയുടെ ഇംഗ്ലീഷ് അവതരണത്തിനെ പരിഹസിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹേറ്റേഴ്്സ് രംഗത്തെത്തിയിരുന്നു. അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍ വിമര്‍ശനീതമായി ചൂണ്ടിക്കാട്ടിയാണ് ഹേറ്റേഴ്സ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തിയത്.

 

പൂര്‍ണിമ ഭര്‍ത്താവ് ഇന്ദ്രജിത്തിനെ കുറിച്ചും ബിസിനസ് കാര്യങ്ങളെ കുറിച്ചും സംസാരിക്കുന്ന ശൈലിയാണ് വൈറലായി മാറിയത്. സംഭാഷണത്തില്‍ ഉടനീളം ഇംഗ്ലീഷ് ഭാഷ കയറിവന്നതാണ് ആരാധകരെ വെറുപ്പിച്ചത്. മലയാള ഭാഷ കൃത്യമായി അറിയാമായിട്ടും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ താരം ഇതിന് മറുപടി ഒന്നും തന്നെ നല്‍കിയിരുന്നില്ല.

ഇപ്പോഴിതാ ഗോവയില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് താരം വീണ്ടും എത്തുകയാണ്. ഗോവയില്‍ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

നടി എന്നതിലുപരി തിരക്കേറിയ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. അണിയുന്ന വസ്ത്രങ്ങളും താരം പുതുമകള്‍ നിലനിര്‍ത്തിയാണ് ചെയ്യാറുള്ളത്. അതുകൊണ്ടു തന്നെ ഫാഷന്‍ പ്രേമികള്‍ കൗതുകത്തോടെയും ആകാാംഷയോടെയും പൂര്‍ണിമയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.