വിജയ് ഫാന്‍സിനെ അനുനയിപ്പിക്കാന്‍ അടിയന്തര പത്രസമ്മേളനം, മാസ്റ്റര്‍ തകര്‍ത്ത് വാരണമെന്ന് ദിലീപ്

0

മാസ്റ്റര്‍ 13തന്നെ തീയറ്ററിലെത്തുമെന്ന് ദിലീപ് ഉറപ്പ് നല്‍കിയതോടെ കേരളത്തിലെ വിജയ് ഫാന്‍സ് അയഞ്ഞു. മാസ്റ്റേഴ്‌സ് പ്രദര്‍ശനം തടഞ്ഞ് ദിലീപ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കുമ്പോഴാണ് ഫാന്‍സിന് അനുകൂല പ്രസ്താവനയുമായി ദിലീപ് രംഗത്തെത്തിയത്.

ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും 13ന് തന്നെ തീയറ്ററുകള്‍ തുറക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹി കൂടിയായ ദിലീപ് വ്യക്തമാക്കി. ഇതോടെ വിജയ് ഫാന്‍സിന് ആശ്വാസമായി. കേരളത്തില്‍ വലിയ റിസീസ് പ്രഖ്യാപിച്ചാണ് മാസ്റ്റര്‍ എത്തുന്നത്.master-teaser-trend

സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തതോടെയാണ് മാസ്‌റ്റേഴ്‌സ് ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുങ്ങുന്നത്. മാസ്റ്റര്‍ കേരള റൈറ്റ്‌സ് 6.5 കോടിക്കാണ് എടുത്തിരിക്കുന്നത്. മാസ്റ്ററിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് ആമസോണ്‍ പ്രൈം എന്നിവയ്ക്കാണ് വിറ്റിട്ടുള്ളത്. പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രം കേരളത്തില്‍ 200 തീയറ്ററുകളിലാകും എത്തുക.

നിര്‍മ്മാതാക്കളുടെ സംഘടനളും ഫിലിം എക്‌സിബിഷന്‍സ് ഫെഡറേഷനും ചര്‍ച്ച നടത്തിയ ശേഷമാണ് റിലീസ് സംബദ്ധിച്ച ധാരണയായിരിക്കുന്നത്. വിനോദ നികുതി കുറയില്ലെന്നും നിലവിലെ നിരക്കില്‍ തന്നെയാകും പ്രദര്‍ശനം തുടരുകയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ ദിലീപ് പ്രതികരിക്കുന്നു.