വിഷ്ണുവിനെ എപ്പോഴാണ് അംഗീകരിക്കുക എന്ന് ഞാൻ ചോദിച്ചിരുന്നു. അതിന് അമ്മ പറഞ്ഞ മറുപടി ഇങ്ങനെയാണ്. അനുശ്രീ പറയുന്നു.

0

അനുശ്രീയും വിഷ്ണു സന്തോഷുമായുള്ള വിവാഹം ഈയടുത്താണ് കഴിഞ്ഞത്. പ്രേക്ഷകരുടെ പ്രിയ സീരിയൽ താരമാണ് അനുശ്രീ. വിഷ്ണു സന്തോഷ് ആകട്ടെ ക്യാമറാമാനും. ഇപ്പോൾതന്നെ വിശേഷങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. വിവാഹത്തിനു ശേഷമുള്ള വിശേഷങ്ങളാണ് താരം കൂടുതലായി പങ്കുവയ്ക്കുന്നത്.

വഴക്കുകൾ ഒക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അത് പെട്ടെന്ന് തന്നെ സോൾവ് ആകും. ഒരുപാട് നെഗറ്റീവ് ആയിട്ടുള്ള കമൻറുകൾ വിവാഹശേഷവും വരുന്നുണ്ട്. തൻറെ അമ്മയെ ചേർത്തുകൊണ്ടാണ് ഇതൊക്കെ. തനിക്ക് അമ്മയെ മിസ്സ് ചെയ്യുന്നില്ല എന്നൊക്കെയാണ് പലരും പറയുന്നത്. സത്യത്തിൽ തൻറെ അമ്മയെക്കാളും കെയർ ചെയ്യുന്ന അമ്മയാണ് വീട്ടിലുള്ളത്. ഒരു പകുതി കാര്യങ്ങൾ അവിടെ ശരിയാവുമല്ലോ.

അദ്ദേഹവും നല്ല കെയർ ചെയ്യുന്ന കൂട്ടത്തിലാണ്. ഇപ്പോൾ അമ്മയ്ക്ക് ദേഷ്യമൊന്നുമില്ല. വീട്ടിലേക്ക് വരാൻ ഒക്കെ പറഞ്ഞിട്ടുണ്ട്. അമ്മയെ താൻ പോയി കാണാറുണ്ട്. വിഷ്ണുവിനെ അംഗീകരിക്കുന്നത് എപ്പോഴാണെന്ന് താൻ ചോദിച്ചിരുന്നു. ഇപ്പോൾ തനിക്ക് അതിന് പറ്റില്ല എന്നാലും ഉടനെ കാണാം എന്നായിരുന്നു അമ്മയുടെ മറുപടി. അച്ഛൻ അദ്ദേഹത്തെ നേരത്തെ അംഗീകരിച്ചതാണ്.

തന്നെ അഭിനയിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വിഷ്ണുവാണ്. കുടുംബം നോക്കി കഴിയാൻ ആയിരുന്നു തനിക്കിഷ്ടം. എന്നാൽ അദ്ദേഹം അതിന് സമ്മതിച്ചില്ല. മര്യാദയ്ക്ക് പോയി അഭിനയിച്ചോളണം എന്ന് പറഞ്ഞു. രണ്ടുപേരുടെയും വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. രണ്ട് പ്രൊഫഷനും തമ്മിൽ ചേരുമോ എന്നൊരു പേടി അവർക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് സമ്മതിക്കുകയായിരുന്നു. താരം വ്യക്തമാക്കി.