ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു, പ്രണയം വെളിപ്പെടുത്തി ചെമ്പരത്തിയിലെ ആനന്ദ് കൃഷ്ണന്‍

0

ടിക്ക്‌ടോക്കിലൂടെ ശ്രദ്ധേയനായി പ്ിന്നീട് സീരിയലിലേക്ക് ചുവടുവച്ച താരമാണ് പ്രബിന്‍. ടിക്ക് ടോക്കിലെ തകര്‍പ്പന്‍ വീഡിയോകളായിരുന്നു പ്രബിനെ ശ്രദ്ദേയനാക്കിയത്. നിരവധി ആരാധകരാണ് പ്രബിനുള്ളത്. അത്രയ്ക്ക് പെര്‍ഫഷനായിരുന്നു പ്രബിന്റെ ടിക് ടോക്ക് വീഡിയോകളും. ചെമ്പരത്തിയിലെ ആനന്ദ് കൃഷ്ണനായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രബിന്‍.ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് പ്രബിന്‍ എത്തുന്നത്.Prabhin: Chembarathi completes two years; actor Prabhin thanks fans as 'Aravind Krishnan turns 2' - Times of India

ചെമ്പരത്തി സീരിയലിലെ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്ന പ്രബിന്‍. ഇന്‍സ്‌റാഗ്രാമിലൂടെ തന്റെ പ്രണയിനിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. പക്ഷേ ഒരു ട്വിസ്റ്റുണ്ട്, തന്റെ കാമുകിയുടെ ചെറുപ്പത്തിലെ ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇതാണെന്നും ജീവിതത്തിലെ ഈ പ്രധാന കാര്യം പ്രിയപ്പെട്ട പ്രേക്ഷകരെ അറിയിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു കുറിപ്പെന്നും പ്രബിന്‍ പറയുന്നു.

പ്രബിന്റെ കുറിപ്പ് വായിക്കാം:-

‘ഈ കുട്ടിയില്ലേ??ദേ ഈ ഫോട്ടോയില്‍ ഉള്ള കുട്ടി ഈ കുട്ടിയെ ഞാന്‍ എന്റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചിരിക്കാ.. ഇപ്പോ ഈ കുട്ടി ഒരുപാട് വലുതായി കേട്ടോ എന്നാലും എനിക്കിഷ്ടപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രം എന്താണെന്നോ എങ്ങനെയായാണെന്നോ എന്ന ചോദ്യത്തിനേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുകേണ്ടത് എനിയങ്ങോട്ട്..!എന്ന പദത്തിനെ കുറിച്ചാണ്… എന്താവുമെന്നോ എങ്ങനെയാവുമെന്നോ എനിക്കറിയില്ല പക്ഷെ എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലേക്ക് ഈ കുട്ടിയും എന്റെ കൂടെ ഉണ്ടാവും…..4 Best Scenes Of Prabhin Aka Aravind Krishnan From Chembarathi That Are Worth Re-Watching - ZEE5 News

നാളെ PBN എന്നൊരു ആക്ടര്‍ വളരുന്തോറും ചേര്‍ത്തുപിടിക്കുന്നവരില്‍ ഒരു മുഖ്യപങ്കു ഇവരുടേത് കൂടിയായിരിക്കും അതെനിക്കുറപ്പാണ് എന്റെ ജീവിതത്തില്ലേ ഈ ഒരു പ്രധാനകാര്യം നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് എനിക്ക് തോന്നി.. കാരണം നിങ്ങള്‍ എല്ലാവരും എനിക്ക് ഇതുവരെ തന്ന സ്‌നേഹവും പ്രോത്സാഹനവും..

Chembarathi: These moments will make you fall in love with Aravind from Chembarathi! - ZEE5 Newsഎല്ലാം എനിക്ക് ദൈവതുല്യമാണ്. എന്റെ ജീവിതത്തില്ലേ സന്തോഷങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും കാരണക്കാരായവരില്‍ ഒരു വലിയ പങ്ക് അതു നിങ്ങളുടേതാണ് അതുകൊണ്ട് തന്നെ എന്റെ എല്ലാ അമ്മമാരുടെയും ചേട്ടന്മാരുടെയും അനിയന്‍മാരുടെയും പെങ്ങമ്മാരുടെയും…………. നിങ്ങളെല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം.. എന്ന് സ്‌നേഹപൂര്‍വ്വം #PBN,’ പ്രബിന്‍ കുറിക്കുന്നു.

 

View this post on Instagram

 

A post shared by Prabhin PBN (@prabhinpbn)