ചികിത്സിച്ചു കിട്ടുന്ന പ്രതിഫലം അടക്കം താരം ഉപയോഗിക്കുന്നത് ഇങ്ങനെ. ജീവിതത്തിലും നല്ലൊരു മനസ്സിന് ഉടമയാണ് തങ്ങളുടെ അഞ്ജലിയെന്ന് ആരാധകർ.

0

മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയിലെ കഥാപാത്രമാണ് അഞ്ജലി. സീരിയലിലെ ശിവാഞ്ജലി എന്ന ദമ്പതികൾ ആരാധകരുടെ രോമാഞ്ചം ആണ്. ശിവൻ എന്ന കഥാപാത്രമാണ് അഞ്ജലിയുടെ ഭർത്താവായി വരുന്നത്. ശിവാഞ്ജലി എന്ന് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നു.

അഞ്ജലിയുടെ യഥാർത്ഥ പേര് ഗോപിക എന്നാണ് . എന്നാൽ സീരിയലിലൂടെ അല്ല അഭിനയരംഗത്തേക്കുള്ള ഗോപികയുടെ അരങ്ങേറ്റം. ശിവം എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അരങ്ങേറുന്നത്. അന്ന് ബാല താരമായിരുന്നു ഗോപിക. ഇന്ന് ഒരു ഡോക്ടറാണ് ഗോപിക. പൈസ ചെലവാക്കുന്ന സ്വഭാവം ഉള്ള ആളാണ് താനെന്ന് ഗോപിക പറയുന്നു. എന്നാലും കുറച്ച് സേവിങ്സ് ഒക്കെ ഉണ്ട്. സൂപ്പർ ഹിറ്റ് മലയാള ചിത്രമായ ബാലേട്ടൻ ഇൽ ഗോപിക അഭിനയിച്ചിരുന്നു.

മോഹൻലാലിൻറെ രണ്ടു പെൺമക്കളിൽ ഒരാളായാണ് ഗോപിക അഭിനയിച്ചത്. ഈ സിനിമയിലെ രണ്ടാമത്തെ പെൺകുട്ടി ഗോപികയുടെ അനിയത്തി കീർത്തന ആയിരുന്നു. സീരിയലിനു വേണ്ടിയുള്ള കോസ്റ്റ്യൂം ഷോപ്പിംഗ് ഒക്കെ താൻ ഒറ്റയ്ക്കാണെന്ന് താരം പറയുന്നു. സജീവമായി പ്രാക്ടീസ് ചെയ്യുന്നുണ്ട് ഗോപിക. അച്ഛന് ലോൺ അടക്കാൻ ഒക്കെ താൻ പൈസ കൊടുക്കാറുണ്ട്. തൻറെ രണ്ടാം വരവിന് കാരണക്കാരിയായത് കീർത്തനയാണെന്ന് താരം പറയുന്നു.

ആയുർവേദത്തിൽ ഉള്ള താല്പര്യം കാരണമാണ് ആ മേഖല തിരഞ്ഞെടുത്തത്.. കീർത്തന ഇപ്പോൾ എൻജിനീയറിങ് പഠിക്കുകയാണ്. ചേച്ചിയെ പോലെ തന്നെ അനിയത്തിയും. അഭിനയ രംഗത്ത് സജീവം. സാന്ത്വനത്തിലെ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് താരം പറയുന്നു. രഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയും എല്ലാം വളരെ കരുതൽ തരുന്നുണ്ട്. ഗോപിക കൂട്ടിച്ചേർത്തു.