ഗർഭിണിയായ ശേഷം തന്നെപ്പറ്റി പല കമൻറുകളും, തലക്കെട്ടുകളും വാർത്തകളും കണ്ടു. ഞങ്ങൾക്കും ഹൃദയവും വികാരങ്ങളും ഉണ്ടെന്ന് അവരൊക്കെ ഓർക്കണം. അശ്വതി ശ്രീകാന്ത് പറയുന്നു.

0

പ്രശസ്ത നടിയും അവതാരകയുമായ ആണ് അശ്വതി ശ്രീകാന്ത്. ഇപ്പോൾ തൻ്റെ രണ്ടാമത്തെ ഗർഭകാലം ആസ്വദിക്കുകയാണ് താരം. ചക്കപ്പഴം എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളാണ് അശ്വതി. ചക്കപ്പഴം എന്ന് പരമ്പരയിലും അശ്വതി ഇപ്പോൾ ഗർഭിണിയാണ്. യഥാർത്ഥ ജീവിതത്തിൽ ആയപ്പോൾ പരമ്പരയിലും അങ്ങനെ ആക്കി. ഒരു മകളാണ് അശ്വതിക്ക് ഉള്ളത്.

അമ്മയുടെ വാലായി എന്തിനും ഏതിനും കൂട്ടായി മകൾ പത്മയും ഉണ്ട്. ഇപ്പോഴിതാ തൻറെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് അശ്വതി. അപ്രതീക്ഷിതമായാണ് ഗർഭിണിയാണെന്ന് അറിയുന്നത്. നല്ല പോലെ അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു ക്ഷീണം തോന്നിയപ്പോൾ പോയി ടെസ്റ്റ് ചെയ്തു. അപ്പോഴാണ് മനസ്സിലായത്. താനും മക്കളും ഇപ്പോൾ തന്നെയാണ് താമസിക്കുന്നത്. കോവിഡ് ആയതിനാൽ ഭർത്താവിന് ഇങ്ങോട്ട് വരാൻ കഴിയുന്നില്ല.

പക്ഷേ സ്വയം പരിപാലിക്കാൻ ഒക്കെ സാധിക്കുന്നുണ്ട്. കാരണം ഇത് മുൻപ് പരിചയമുള്ളതാണല്ലോ. പദ്മയിൽ വന്ന മാറ്റങ്ങൾ ഒക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. സഹോദരങ്ങളെ വേണ്ട എന്ന് പ്രഖ്യാപിച്ചവളാണ് അവൾ. കുറച്ചുനാൾ മുൻപ് അവളാണ് വന്ന് പറഞ്ഞത് അവൾക്കൊരു കുഞ്ഞുവാവ വേണമെന്ന്. അതിനെ പറ്റി ചിന്തിച്ചു തുടങ്ങുന്നത് അപ്പോഴാണ്. അവളും കുഞ്ഞുമായി ഇപ്പോൾ നല്ല ബോണ്ടിങ് ആണ്. അവൾ വിളിക്കുമ്പോൾ കുഞ്ഞു അനങ്ങുകയൊക്കെ ചെയ്യും. നമ്മുടെ നാട്ടിൽ സെലിബ്രിറ്റിയുടെ ജീവിതം അറിയാൻ ആളുകൾ ഭയങ്കര ആകാംക്ഷ ഉള്ളവരാണ്.

ഈയിടെ തന്നെ പറ്റി ഒരു വാർത്ത ഒക്കെ ഉണ്ടായിരുന്നു. തൻറെ ഓൺസ്ക്രീൻ വളക്കാപ്പ് കഴിഞ്ഞു എന്നൊക്കെ രീതിയിൽ ആയിരുന്നു അത്. ഇതേ രീതിയിൽ കുറെ തലക്കെട്ടുകളും വാർത്തകളും ഒക്കെ കണ്ടു. വല്ലാതെ സങ്കടപ്പെട്ടു അത് കണ്ടപ്പോൾ. ഞങ്ങൾക്കും ഒരു ഹൃദയവും വികാരങ്ങളും ഒക്കെ ഉണ്ടെന്ന് ഇവർ ഓർക്കണം. അശ്വതി പറയുന്നു. ഷൂട്ടിംഗും മറ്റു കാര്യങ്ങളും ഒക്കെ ആയി തിരക്കിലാണ് താരം ഇപ്പോൾ.