പലരീതിയിലും ഞങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകൾ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു. ഒരിക്കൽ എൻറെ ഭാര്യയോട് ഒരാൾ അങ്ങനെ പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. കാര്യം നിസ്സാരം പരമ്പരയിലെ അനീഷ് പറയുന്നു.

0

മലയാളികൾ ഏറ്റെടുത്ത് പരമ്പരകളിൽ ഒന്നാണ് കാര്യം നിസ്സാരം. എല്ലാത്തരത്തിലും ഒരു ഹാസ്യ പരമ്പരയായിരുന്നു ഇത്. ഡബിൾ മീനിങ് കോമഡികൾ യാതൊന്നും തന്നെ ഇല്ലാതെ, സ്‌ലാപ് സ്റ്റിക് കോമഡികൾ കൊണ്ടും ശുദ്ധഹാസ്യം കൊണ്ടും നിറഞ്ഞ ഒരു പരമ്പര. അതുകൊണ്ടുതന്നെ ഇരുകൈയും നീട്ടി മലയാളികൾ ഇത് ഏറ്റെടുക്കുകയും ചെയ്തു. ഏതാണ്ട് ആയിരത്തിലധികം എപ്പിസോഡുകൾ പൂർത്തീകരിച്ചിട്ടുണ്ട് ഈ പരമ്പര. ഇത്രയേറെ എപ്പിസോഡുകൾ ആയിട്ടും മലയാളികൾക്ക് യാതൊരു മുഷിവും തോന്നിയിട്ടില്ല എന്നതും ശ്രദ്ധേയം.

സത്യഭാമ, മോഹനകൃഷ്ണൻ ഇനി കേന്ദ്ര കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടുനീങ്ങിയിരുന്നത്. കൈരളി ടിവിയിൽ ആയിരുന്നു ഇതിൻറെ സംപ്രേക്ഷണം. അനീഷ് എന്ന പ്രശസ്ത നടനാണ് മോഹനകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സത്യഭാമ ആയി എത്തിയത് ആകട്ടെ മലയാളികൾക്ക് സുപരിചിതയായ അനു ജോസഫ്. ഇരുവരും തമ്മിലുള്ള ഭാര്യ-ഭർത്താവ് കോംബോ ഏറെ ഹിറ്റായി. അതുകൊണ്ടുതന്നെ പല പ്രേക്ഷകരും ഒരിടയ്ക്ക് തെറ്റിദ്ധരിക്കുക വരെ ഉണ്ടായിരുന്നു. ജീവിതത്തിലും ഇവർ പങ്കാളികളാണ് എന്നായിരുന്നു അത്.

ഇപ്പോൾ പരമ്പര കൊണ്ട് ഉണ്ടായ ചില വിഷമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അനീഷ്. ഒരുപാട് പേർ തങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന താരം പറയുന്നു. അനു തൻറെ യഥാർത്ഥ ഭാര്യ ആണ് എന്നാണ് പലരും വിചാരിച്ചിരുന്നത്. ഒരുപാട് പേർ തന്നോട് ഇക്കാര്യം നേരിട്ട് ചോദിച്ചിട്ടുണ്ട്. താൻ അതൊന്നും കാര്യമാക്കിയിട്ടില്ല. ആ സ്പിരിറ്റിൽ മാത്രമാണ് എടുത്തത്. എന്നാൽ ഒരിക്കൽ ഒരു സന്ദർഭത്തിൽ തനിക്ക് വളരെ ഏറെ വിഷമം തോന്നി.

തൻറെ ഭാര്യയോട് ചില ആളുകൾ ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചു. അപ്പോൾ നിങ്ങൾ ആണല്ലേ ഇദ്ദേഹത്തിൻ്റെ ശരിക്കുള്ള ഭാര്യ, എന്നാണ് ചോദിച്ചത്. വല്ലാത്ത അസ്വസ്ഥതയാണ് ഇത് കേട്ടപ്പോൾ തോന്നിയത്. ഒരുപാട് പ്രതിസന്ധികൾ നേരിട്ട് വിജയിച്ച ഒരു നടൻ ആണ് താരം. കാര്യം നിസ്സാരം എന്ന പരമ്പരയിലെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും ഈ പരമ്പരയിലെ മോഹനകൃഷ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ മറന്നിട്ടില്ല.