പണവും പ്രശസ്തിയും ഗ്ലാമറും ഒക്കെ ഉണ്ടല്ലോ, അയാളെ കെട്ടാൻ ഇനിയും ആളു വരും. മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണോ അവൾ അറിയുന്നത്? മുകേഷ്- ദേവിക വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ കടുത്ത പ്രതികരണവുമായി ഇവർ.

0

സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത ചർച്ചയാണ് മുകേഷ്-ദേവിക വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ നടക്കുന്നത്. ഇന്നലെയാണ് ദേവിക വിവാഹമോചന ഹർജി ഫയൽ ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വരുന്നത്. എട്ടു വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഒരു അക്കാദമിയിൽ ചെയർമാൻ ആയിരിക്കുകയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആകുന്നത്. പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു.

സരിത എന്ന നടിയാണ് മുകേഷിൻറെ ആദ്യഭാര്യ. 25 വർഷത്തോളം ആണ് ഇരുവരുടെയും ദാമ്പത്യ ജീവിതം നീണ്ടുനിന്നത്. 2007 ലാണ് ഇരുവരും വിവാഹമോചിതർ ആകുന്നത്. അതിനുശേഷം മുകേഷിനെതിരെ പലതവണ സരിത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വന്തം കുടുംബം നോക്കാൻ പറ്റാതെ എങ്ങനെയാണ് സമൂഹത്തെ ശ്രദ്ധിക്കുക എന്ന് സരിത ചോദിച്ചിരുന്നു. മുകേഷ് എംഎൽഎ ആയി മത്സരിക്കാൻ ഇരിക്കുന്ന സമയത്തായിരുന്നു ഇത്. മറ്റു പലവിധ ആരോപണങ്ങളും ഇവർ ശക്തമായി ഉന്നയിച്ചു.

മുകേഷിനെ വേണ്ടി ഒരുപാട് അഡ്ജസ്റ്റ്മെൻറ് കൾ നടത്തിയെന്നും 25 വർഷത്തോളം വലിയ രീതിയിൽ സഹിച്ചു എന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മുകേഷും ദേവികയും വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനെപ്പറ്റിയുള്ള ചൂടുള്ള ചർച്ചകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ. ചേരിതിരിഞ്ഞ് പ്രേക്ഷകർ ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ്. ദേവികയെ കുറ്റപ്പെടുത്തുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. പണവും പ്രശസ്തിയും ഗ്ലാമറും ഒക്കെ ഉണ്ടല്ലോ, അയാളെ കേട്ടാൽ ഇനിയും ആളുകൾ വരും. ഇയാളെ ജയിപ്പിച്ചു വിട്ട കൊല്ലം കാരെ വേണം ആദ്യം തല്ലാൻ, ഒരു ചെറിയ ചെക്കൻ ഫോൺ ചെയ്തപ്പോൾ കിടന്ന് ദേഷ്യപ്പെട്ട ആളല്ലേ. മറ്റു പല ബന്ധങ്ങളും ഇയാൾക്ക് ഉണ്ട് എന്ന് ദേവിക അറിഞ്ഞത് ഇപ്പോഴാണ് എന്ന്, ആദ്യഭാര്യ ഇതൊക്കെ ആദ്യമേ വിളിച്ചുപറഞ്ഞത് ആയിരുന്നല്ലോ.

അതിനു ശേഷമല്ലേ ഈ വിവാഹം നടന്നത്. അപ്പോൾ ദേവിക നിഷ്കളങ്ക ആണെന്ന് പറയാൻ സാധിക്കുമോ? ഇങ്ങനെയാണ് ചിലർ നടത്തുന്ന കമൻറുകൾ. ഇതൊക്കെ ചർച്ച ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്താണെന്നും ഒരു ചോദ്യമാണ്. കാരണം ഇതൊക്കെ അവരുടെ വ്യക്തിപരമായ താൽപര്യങ്ങൾ മാത്രമാണ്. മറ്റൊരാളുടെ സ്പേസിൽ കേറി കളിക്കുന്നത് മലയാളികൾക്ക് എന്നും ഒരു ഹരമാണ്. ആ സ്വഭാവം തന്നെയാണ് അവർ ഇവിടെ കാണിക്കുന്നതും. അവർ വിവാഹ മോചനം നേടുന്നത് അവരുടെ വ്യക്തിപരമായ കാര്യം മാത്രം. അതിൽ സത്യത്തിൽ മറ്റാരും ഇടപെടേണ്ട കാര്യമില്ല.