എന്തൊരു മേക്കപ്പ് ആണ്, നിങ്ങളെ കാണാൻ ഒരു രസവുമില്ല. ചൊറിയൻ കമൻറ്മായി ആരാധകൻ. കിടിലൻ മറുപടിയുമായി ലക്ഷ്മി ജയൻ

0

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ എന്ന ബിഗ് ബോസിനെ വിശേഷിപ്പിക്കാം. നിരവധി ആരാധകരുള്ള ഒരു ഷോ ആണിത്. മൂന്നാം സീസണിൻ്റെ ഫിനാലെ ഇതുവരെ സംപ്രെക്ഷണം ചെയ്തിട്ടില്ല. ഓഗസ്റ്റ് മാസം തന്നെ ഇതിൻറെ സംപ്രേക്ഷണം ഉണ്ടാകുമെന്നാണ് സൂചന. മണിക്കുട്ടൻ വിജയി ആയി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഈ ഷോ ഇപ്പോഴുണ്ട്. എല്ലാ ഭാഷകളിലും വൻവിജയമാണ് ബിഗ് ബോസ് കരസ്ഥമാക്കിയത്. ഏഷ്യാനെറ്റിൽ ഇതിൻറെ അവതാരകൻ മോഹൻലാലാണ്. തമിഴിൽ കമൽ ഹാസൻ, ഹിന്ദിയിൽ സൽമാൻ ഖാൻ അങ്ങനെ നീളുന്നു ലിസ്റ്റ്. മലയാളത്തിൽ ആദ്യ സീസൺ ആരംഭിക്കുന്നത് 2018ൽ ആണ്. പിന്നീട് ഷോയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ആകാംഷ ഭരിതരായി ഫൈനലിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഇതിനിടയിൽ ഗായികയായ ലക്ഷ്മി ജയൻ പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഷോ നടക്കുന്ന സ്ഥലത്തു നിന്നാണ് താരം ഇത് പങ്കുവച്ചിരിക്കുന്നത്. താരം പങ്കുവെച്ച് റീൽസ് പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നല്ല കമൻറുകൾ ചൊറിയൻ കമൻറുകളും എല്ലാം ഇതിലുണ്ട്. ഒരു ആരാധകൻ കമൻറ് ചെയ്തിരിക്കുന്നത് മേക്കപ്പ് കൂടിപ്പോയി എന്നാണ്.

എന്തിനാണ് ഇത്രയും മേക്കപ്പ് എന്നും ഒരു രസവുമില്ല നിങ്ങളെ കാണാൻ എന്നുമാണ് അയാൾ പറഞ്ഞത്. അപ്പോൾ തന്നെ ലക്ഷ്മി അതിനു മറുപടി കൊടുക്കുകയും ചെയ്തു. ഇത് ഫിൽട്ടർ എഫക്ട് ആണ്. യഥാർത്ഥത്തിൽ മേക്കപ്പ് കുറവാണ്. ഏഷ്യാനെറ്റിൽ വരുമ്പോൾ അത് മനസ്സിലാകും. ലക്ഷ്മി മറുപടി പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് സംപ്രേക്ഷണം ഉണ്ടായേക്കുമെന്നാണ് സൂചന. സെറ്റിൽ നിന്നുള്ള ഒരുപാട് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. ആരാധകരുടെ പ്രിയ മത്സരാർത്ഥികൾ എല്ലാവരും തന്നെ ചിത്രങ്ങൾ പങ്കു വെക്കുന്നുണ്ട്.