ആ രീതിയിൽ ഒക്കെ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നേരിടാൻ തന്നെയാണ് തീരുമാനം. അമേയ മാത്യു തുറന്ന് പറയുന്നു.

0

മലയാളികൾക്ക് സുപരിചിതയായി കൊണ്ടിരിക്കുന്ന നടിയും മോഡലുമാണ് അമേയ മാത്യു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് അമേയ ശ്രദ്ധേയയാകുന്നത്. അറിയപ്പെടുന്ന ഒരു മോഡൽ ആണ് താരം. താരത്തിൻ്റെ യഥാർത്ഥ പേര് ചിഞ്ചു മാത്യു എന്നാണ്.

2017 ലാണ് താരം അഭിനയം തുടങ്ങുന്നത്. താരം ആദ്യമായി അഭിനയിച്ച ചിത്രം ആട് 2 ആണ്. പിന്നീട് മൂന്ന് ചിത്രങ്ങളിൽ കൂടെ അമേയ അഭിനയിച്ചു. എന്നാൽ കരിക്ക് എന്ന വെബ് സീരീസ് താരത്തിൻ്റെ കരിയറിൽ വഴിത്തിരിവായി എന്ന് പറയാം. അതിനു ശേഷം നിരവധി ഓഫറുകളാണ് താരത്തിന് ലഭിക്കുന്നത്.

ഇത് കൂടാതെ ചില സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് അമെയ. നിരവധി ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഒട്ടനവധി ഫോട്ടോഷൂട്ടുകൾ താരം ചെയ്യുന്നുണ്ട്. താരത്തിൻ്റെ ഗ്ലാമർ ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നാലുലക്ഷം ഫോളോവേഴ്സ് ആയതിൽ സന്തോഷം പങ്കുവെച്ച് വന്നിരിക്കുകയാണ് താരം. ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

അമേയ മാത്യുവിനെക്കുറിച്ചും ക്യാപ്ഷനുകളെ കുറിച്ചും പല ഊഹാപോഹങ്ങൾ എയറിലുണ്ട്. അമേയ ജാഡ ആണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്. അമേയ ക്യാപ്ഷനുകൾ അടിച്ച് മാറ്റിയതാണെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ ബ്ലോക്കിലൂടെയും റിപ്പോർട്ടിലൂടെയും താൻ നേരിടും. താരം കുറിച്ചു. തന്നെ പിന്തുടരുന്നവർക്കെല്ലാം ഒരുപാട് നന്ദിയും താരം രേഖപ്പെടുത്തുന്നു. പോസ്റ്റ് എന്തായാലും വളരെയേറെ ശ്രദ്ധ നേടിയിരിക്കുകയാണ്.