ബിഗ്‌ബോസ് മലയാളം സീസണ്‍ ആരംഭിക്കാനിരിക്കെ തമിഴ്‌നാട്ടില്‍ മാരക ട്വിസ്റ്റ്, ആ ശബ്ദത്തിന് പിന്നില്‍ ഈ നടന്‍, തമിഴകം കണ്‍ഫ്യൂഷനില്‍

0

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ്‌ബോസ് മലയാളം ഷോയുടെ മൂന്നാം സീസണില്‍ ഇത്തവണ എത്തുന്നത് തകര്‍പ്പന്‍ മത്സാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഏഷ്യാനെറ്റുമായുള്ള കരാറില്‍ ഒപ്പിട്ടത്. ഫെബ്രുവരിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്ന റിപ്പോര്‍ട്ട്.മോഹന്‍ലാല്‍ തന്നെയാകും മൂന്നാം സീസണിലും അവതാരകനായി എത്തുക.

ഷോ നടത്തിപ്പുകാരായ എന്‍ഡമോള്‍ ഷൈന്‍ കമ്പനി മോഹന്‍ലാലുമായി കരാര്‍ ഒപ്പുവെച്ചെന്ന വാര്‍ത്തയും പുറത്തുവന്നു കഴിഞ്ഞു.മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ബിനീഷ് ബാസ്റ്റിന്‍ മുതല്‍ അനുമോള്‍ വരെ ഉള്‍പ്പെടുന്നു.Bigg Boss Malayalam season 3 Contestants List, Start Date

ബിനീഷ് ബാസ്റ്റിന്‍, അനുമോള്‍, നന്ദിനി നായര്‍, അനില്‍ ആര്‍ മോനോന്‍, ജിത്തു ജോസഫ്, ശ്രീജിത്ത് വിജയ്,, ശാന്തിവിള ദിനേഷ്, ഭാഗ്യലക്ഷ്മി, അര്‍ജുന്‍ സോമശേഖര്‍, നോബിന്‍, രാജീവ് പരമേശ്വര്‍, ധന്യ മേരി വര്‍ഗീസ്, അസീസ് നെടിമങ്ങാട്, നടി അനന്യ ആര്‍.ജെ മുരുഗന്‍ എന്നിവരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികളായ രജിത്ത് സാറിനേയും ആര്യയേയും പ്രേക്ഷകര്‍ തള്ളിക്കളയുന്നില്ല.jazla madasseri: Bigg Boss Malayalam 2 to have a wild card entry soon? - Times of India

ഫെബ്രുവരിയിലാകും സീസണ്‍ എത്തുക ആരാധകര്‍ ഏറെ കാത്തിരിപ്പിലാണ്. നിലവില്‍ ബി.ഉണ്ണി കൃഷ്ണന്റെ സംവിധാനത്തില്‍ എത്തുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം. ആറാട്ടില്‍ താരം എത്തുന്നത് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായിട്ടാണ്.

കഴിഞ്ഞ സീസണ്‍ കൊറോണ സാഹചര്യത്തില്‍ നിര്‍ത്തിയതിനാല്‍ അതേ താരങ്ങള്‍ തന്നെയാമോ വീണ്ടും എത്തുക എന്നത് ആരാധകരേയും ആശങ്കയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണിലെ ഏറ്റവും മിക്ച മത്സരാര്‍ത്ഥിയായിരുന്നു രജിത്ത് കുമാര്‍ ഇത്തവണ സീസണില്‍ രജിത്ത് ഉണ്ടാകുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.

ഇപ്പോഴിതാ മലയാളം ബിഗ്‌ബോസ് സീസണ്‍ 3 ആരംഭിക്കാന്‍ ഇരിക്കെ തമിഴ് ബിഗ്‌ബോസില്‍ നിന്നും ചൂട് പിടിക്കുന്ന ചില വാര്‍ത്തകള്‍ പുറത്തെത്തുകയാണ്.
കമല്‍ഹാസന്‍ അവതാരകനായ ബിഗ്‌ബോസ് 4ാം സീസണ്‍ വിജയകരമായിട്ടാണ് തമിഴില്‍ മുന്നേറുന്നത്.

BIGG BOSS Tamil ബിഗ്‌ബോസ് ഷോുടെ 80ാം എപ്പിസോഡിലേക്ക് കടക്കവെ ആ കമാന്റിങ് ശബ്ദം ആരുടേതാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് തമിഴകം. ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയോട് ആശയവിനിമയം നടത്തുകയും പ്രശ്‌നപരിഹാരം നാടേുകയും ചെയ്യുന്നത് ആരാണെന്നുള്ള സൂചന ലഭിച്ചു കഴിഞ്ഞു. ബിഗ്‌ബോസ് ശബ്ദത്തിന് പിന്നില്‍ സാരഥി സഹോ എന്ന നടനാണ് എന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടുകാരനായ സാരഥി ബോളിവുഡ് സിനിമകളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്.