ബാപ്പയുടെ നിഴലാണ് ഉമ്മ. ബാപ്പയ്ക്ക് ടൈ കെട്ടണമെങ്കിൽ പോലും ഉമ്മ വേണം. വീട്ടിൽ രണ്ട് കാര്യങ്ങൾ പാലിച്ചിരിക്കണം എന്ന് ബാപ്പയ്ക്ക് നിർബന്ധമാണ്. ലോകമറിയുന്ന കോടീശ്വരൻ്റെ വീട്ടിലെ വിശേഷങ്ങൾ മകൾ വിവരിക്കുന്നു.

0

കേരളത്തിൻറെ അഭിമാനമായ വ്യവസായികളിൽ ഒരാളാണ് എം എ യൂസഫലി. ലോകം അറിയുന്ന ഒരു വ്യവസായിയാണ് അദ്ദേഹം ഇന്ന്. നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് ഇദ്ദേഹം. ഒട്ടനവധി ആളുകൾക്ക് ഇദ്ദേഹം കൈത്താങ്ങ് നൽകുന്നുണ്ട്. ഒരു വ്യവസായി എന്ന നിലയിൽ ഇദ്ദേഹത്തെ മലയാളികൾക്ക് അറിയാം എങ്കിലും ഒരു കുടുംബനാഥൻ എന്ന നിലയ്ക്ക് ഇദ്ദേഹത്തെ അറിയുന്നവർ കുറവായിരിക്കും.

ഇപ്പോഴിതാ യൂസഫലിയുടെ ഇളയമകൾ ഷിഫാ യൂസഫ് തൻറെ വാപ്പയെ കുറിച്ച് പറയുകയാണ്. വീട്ടിൽ ഒരു കാര്യത്തിലും ബാപ്പയും ഉമ്മയും പരിധി വെച്ചിട്ടില്ല. ചെറുപ്പം മുതൽതന്നെ കണ്ടു വളർന്നത് വളരെ കരുണയോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ബാപ്പയെ ആണ്. ചെയ്യുന്ന എല്ലാ കാര്യത്തിലും സത്യസന്ധത പുലർത്തണമെന്ന് ബാപ്പ ഞങ്ങൾക്ക് പറഞ്ഞുതന്നിട്ടുണ്ട്. മക്കൾ എല്ലാവരും മലയാളം പഠിച്ചിരിക്കണം എന്ന് വാപ്പയ്ക്ക് നിർബന്ധമുണ്ട്. അതുപോലെ തന്നെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം എന്നതും. ഈ രണ്ട് കാര്യങ്ങളിലും ആണ് അദ്ദേഹത്തിന് നിർബന്ധം ഉള്ളത്.

മനസ്സ് തുറന്ന് സംസാരിക്കുന്നത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആയിരിക്കും. എല്ലാവർക്കും ഉണ്ടായ രസകരമായ സംഭവങ്ങൾ ഓരോരുത്തരും പങ്കുവയ്ക്കും. ജീവിതത്തിൽ പരിചയപ്പെട്ട വ്യക്തികളെ കുറിച്ചും, അവർ നൽകുന്ന സന്ദേശങ്ങളെ കുറിച്ചും, പ്രതിസന്ധിഘട്ടങ്ങളിലെ തീരുമാനങ്ങളെ കുറിച്ചുമൊക്കെ ബാപ്പ പറയും. ഈയൊരു കാരണം കൊണ്ടുതന്നെ ബിസിനസിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ബാപ്പയുടെ അനുഭവങ്ങൾ അനുഗ്രഹവും ആയി മാറിയിട്ടുണ്ട്.

വളരെയധികം കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. വെറും രണ്ടു മുറിയുള്ള വീട്ടിൽ നിന്നുമാണ് അദ്ദേഹം അത്യാധുനിക സൗകര്യങ്ങളുള്ള വലിയ വീടുകൾ നിർമ്മിച്ചത്. യാത്രകളും മറ്റും ആയി തിരക്കിലായിരിക്കും ബാപ്പ എപ്പോഴും. അതിനിടയിൽ തങ്ങളുടെ ജന്മദിനം ഓർത്തുവയ്ക്കാനോ, ആശംസിക്കാനോ ഒന്നും അദ്ദേഹത്തിന് സമയം കണ്ടെത്താൻ കഴിയാറില്ല. പക്ഷേ യാത്രകൾ കഴിഞ്ഞു വരുമ്പോൾ നമുക്കായി എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ വാങ്ങി കൊണ്ടു വരും.ബാപ്പയുടെ നിഴലാണ് ഉമ്മ. വിനയത്തിൻ്റെയും സ്നേഹത്തിൻറെയും പര്യായം എന്ന് പറയാം. ഒരു ടൈ കെട്ടി കൊടുക്കണമെങ്കിൽ പോലും ഉമ്മ വേണം ബാപ്പയ്ക്ക്. ബാപ്പയുടെ വസ്ത്രങ്ങളൊക്കെ കഴുകുന്നത് ഉമ്മയാണ്. ആർഭാട ജീവിതത്തോടൊന്നും ഉമ്മയ്ക്ക് താൽപര്യമില്ല. ഞങ്ങളെ വിനയം ഉള്ളവർ ആക്കി വളർത്തിയതും പഠിപ്പിച്ചതും ഉമ്മയാണ്. ഷിഫ പറയുന്നു. ഭർത്താവിനൊപ്പം ബിസിനസ് സ്ഥാപനങ്ങൾ നോക്കി നടത്തുകയാണ് ഷിഫ ഇപ്പോൾ.