HomeCurrent Affairsരാജ്യം വീണ്ടും കോവിഡ് ഭീതിയിൽ ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം; ടി.പി.ആർ 14.7%, കഴിഞ്ഞ...

രാജ്യം വീണ്ടും കോവിഡ് ഭീതിയിൽ ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം; ടി.പി.ആർ 14.7%, കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം ഉയരുന്നു. വെള്ളിയാഴ്ചയും കോവിഡ് കേസുകളിൽ വലിയ വർധനയാണ് റിപ്പോര്ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനവാണ് ഇന്ന് രേഖ പെടുത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്തു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി.

കോവിഡ് മരണങ്ങളും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 315 മരണങ്ങലാണ് രേഖപെടുത്തിയത്.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4,85,350 ആയിട്ടുണ്ട്. ഒരു ദിവസത്തിനിടെ 1,09,345 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തും കോവിഡ് ഉയരുകയാണ്. കേരളത്തിൽ ഇന്നലെ കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683,

കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി.

RELATED ARTICLES

Most Popular

Recent Comments