ദ്രൗപതി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ജാർഖണ്ഡ് ഗവർണറും ആദിവാസി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവുമാണ് ദ്രൗപതി മുർമു. ഒറീസ സ്വദേശിയാണ്.
ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥി നിർണയം.
രാഷ്ട്രപതിയായാൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യത്തെ രാഷ്ട്രപതിയാകും ദ്രൗപതി.
ഒഡീഷയിൽ ബിജെപി – ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹ മന്ത്രി സ്ഥാനം വഹിച്ചിരുന്നു. 2000 മുതൽ 2006 വരെ നവീന്‍ പട്നായിക് മന്ത്രിസഭയിലെ അംഗവുമായിരുന്നു.
Recent Comments