HomeFilm News"ഞാൻ ഒരു പക്ഷത്തും ചേരുന്നില്ല, തെറ്റായി വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് തുല്യപങ്കാളിതമുണ്ട്" നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ...

“ഞാൻ ഒരു പക്ഷത്തും ചേരുന്നില്ല, തെറ്റായി വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് തുല്യപങ്കാളിതമുണ്ട്” നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മംമ്ത

ഹേമ കമീഷൻ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കുവേണ്ടി തന്നെയാണ്​ താനും ശബ്​ദിക്കുന്നതെന്ന് നടി മംമ്ത മോഹൻദാസ്. നിഷ്​കളങ്കമായി പ്രവർത്തിക്കാൻ പറ്റിയ ഒരിടമല്ല സിനിമയെന്നും എപ്പോഴും ചുറ്റും സംഭവിക്കുന്നതിനെ കുറിച്ച്​ ബോധ്യത്തോടെയും ഉണർന്നിരുന്നും ജോലിചെയ്യേണ്ട മേഖലയാണെന്നും മാധ്യമം ഓൺലൈന് നൽകിയ അഭിമുഖത്തിൽ മംമ്ത പറഞ്ഞു.

“സമൂഹത്തിൽ ഉള്ളതുപോലെ സിനിമയിലുമുണ്ട്​ പല മോശം കാര്യങ്ങളും. എന്നാൽ, സിനിമയൊരു പ്രഫഷനൽ മേഖലയാണ്​. ഇവിടെ വ്യക്തിപരമായി ഇടപെടുന്നത്​ പ്രശ്​നമാണ്. ഇരയാക്കപ്പെട്ടുവെന്ന്​ തോന്നിയ ഒരു അനുഭവം എന്‍റെ കരിയറിലുമുണ്ടായിട്ടുണ്ട്​.

അവിടെ എന്‍റെ പങ്കുകൂടി ഉള്ളിടത്തു മാത്രമായിരുന്നു അത്​. ചൂഷണം ചെയ്യപ്പെട്ടുവെന്ന്​ തോന്നുന്ന അത്തരം സാഹചര്യത്തിൽനിന്ന്​ മാറുകയും അകലം പാലിക്കുകയുമാണ്​ ചെയ്യേണ്ടത്​. അല്ലാതെ, വീണ്ടും അവിടെ തുടരുകയും ആവർത്തിക്കുകയും ചെയ്​തശേഷം, ഇരയെന്ന്​ അവകാശപ്പെടുന്നതിൽ എന്തു കാര്യം. ” മംമ്ത ചോദിക്കുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും താരം നിലപാട് വ്യക്തമാക്കി. സെൻസിറ്റിവായ വിഷയമാണ്​ അതെന്നും. സിനിമ മേഖലയിൽ എന്നല്ല, ലോകത്തുതന്നെ ഇത്തരം വിഷയങ്ങളിൽ രണ്ടു പക്ഷമുണ്ടെന്നും മംമ്ത പറയുന്നു.

“ഞാൻ ഒരു പക്ഷത്തും ചേരുന്നില്ല. പക്ഷേ, ഈ വിഷയത്തിലുമുണ്ട് രണ്ടു പക്ഷങ്ങൾ​. അവ രണ്ടിനെ കുറിച്ചും എനിക്ക്​ അറിവുണ്ട്​. എവിടെയെങ്കിലും തെറ്റായി വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനൊരു തുല്യപങ്കാളിത്തമുണ്ടെന്ന്​ വിശ്വസിക്കുന്നയാളാണ്​ ഞാൻ.” മംമ്ത അഭിപ്രായപ്പെട്ടു.

“എപ്പോഴും സ്വയം ഇരയായി നിൽക്കാതെ സ്ത്രീയെന്ന നിലയിൽ മുഖ്യധാരയിൽ അഭിമാനത്തോടെ ജീവിക്കണം. മാനസികമോ ശാരീരികമോ ആയ ചൂഷണങ്ങളുണ്ടായാൽ അവിടം വിട്ട്​ സ്വന്തം നില കണ്ടെത്താൻ ഇപ്പോൾ ആളുകൾ മടിക്കുന്നില്ല. അഹിതമായ കാര്യങ്ങൾക്ക് വഴങ്ങി എന്നും ഇരയായി നിൽക്കാൻ തയാറാവാതെ അവിടം വിട്ട്​ സ്വന്തം വഴി കണ്ടെത്തുകയാണ്​ അവർ.

അതുമൊരു അതിജീവനമാണ്​. സ്വയം ഇരവത്കരിക്കപ്പെടുന്ന വാദങ്ങൾ ആദ്യം നിർത്തണം. അതേസമയം, സ്​ത്രീകൾ പലപ്പോഴും പുരുഷന്മാരെ പേടിപ്പിച്ചു നിർത്തുന്നതായി അനുഭവപ്പെടാറുണ്ട്​. പുരുഷ സുഹൃത്തുക്കൾ ഇത്​ ഭയപ്പാടോടെ പങ്കുവെക്കാറുമുണ്ട്​. പുരുഷനും സ്​ത്രീക്കും തുല്യമായ ശാക്തീകരണവും തുല്യപദവിയുമുണ്ടാവണമെന്നാണ്​ ഞാൻ കരുതുന്നത്.” നടി നിലപാട് വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments