ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തു. ഒറീസ സ്വദേശിയായ ദ്രൗപദി ആദിവാസി വിഭാഗത്തിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയാണ് . ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ തോൽപ്പിച്ചാണ് ദ്രൗപതി മുർമ്മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. നാൽപ്പത്തിയൊന്ന് പാർട്ടികളുടെ പിന്തുണ ദ്രൗപതി മുർമുവിനുണ്ടായിരുന്നു.
തെരെഞ്ഞെടുപ്പിൽ 776 പാർലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന 4809 പേരാണ് വോട്ടുചെയ്തത്. 540 എംപിമാരുടെ പിന്തുണ മുർമുവിന് ലഭിച്ചിതായാണ് റിപ്പോർട്ട്.
ഒഡീഷയിൽ ബിജെപി – ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹ മന്ത്രി സ്ഥാനം വഹിച്ചിരുന്നു. 2000 മുതൽ 2006 വരെ നവീന്‍ പട്നായിക് മന്ത്രിസഭയിലെ അംഗവുമായിരുന്നു.
2015 മെയ് 18 മുതൽ ഝാർഖണ്ഡിലെ ഗവർണ്ണർ പദവിയും മുർമു കൈകാര്യം ചെയ്തിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയായ ഇവർ ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ ഗവർണ്ണറും കൂടിയാണ്.