Homeഹൃദയത്തിൽ തൊടുന്ന സിനിമ വരുന്നെന്ന് സൂര്യ, നന്ദി പറഞ്ഞ് മമ്മൂട്ടി; 'കാതൽ' പോസ്റ്റർ ഏറ്റെടുത്ത് സിനിമാ...

ഹൃദയത്തിൽ തൊടുന്ന സിനിമ വരുന്നെന്ന് സൂര്യ, നന്ദി പറഞ്ഞ് മമ്മൂട്ടി; ‘കാതൽ’ പോസ്റ്റർ ഏറ്റെടുത്ത് സിനിമാ പ്രേമികൾ

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും തെന്നിന്ത്യൻ നടി ജ്യോതികയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസമാണ് അണിയറക്കാർ പുറത്തിറക്കിയത്. കേരളത്തിലെ സിനിമാ ആസ്വാദകർ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധേയമാകുകയാണ്.

പോസ്റ്റർ പങ്കുവെച്ച് നടൻ സൂര്യ ശിവകുമാർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ച വാക്കുകളും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകരുടെ ഹൃദയം തൊടുന്ന സിനിമ വരുന്നു എന്നാണ് സൂര്യ പറയുന്നത്.

“ഹൃദയത്തിൽ തൊടുന്ന, ആഴത്തിലുള്ള, നന്നായി എഴുതിയ ഒരു സിനിമ നമ്മുടെ മുന്നിലേക്ക് വരുന്നു” ഫസ്റ്റ് ലുക്ക് പങ്കുവച്ച് സൂര്യ ട്വിറ്ററിൽ കുറിച്ചു. “പ്രിയപ്പെട്ട സൂര്യയ്ക്ക് നന്ദി. നിങ്ങളുടെ നല്ല വാക്കുകൾക്ക്. എല്ലാ പ്രതീക്ഷകൾക്കുമാനുസരിച്ച് ഞങ്ങൾ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു” സൂര്യയുടെ ട്വീറ്റിന് മമ്മൂട്ടി മറുപടി നൽകി.

 പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് കാതൽ. സീതാകല്യാണമാണ് നടി അഭിനയിച്ച അവസാന മലയാള ചിത്രം. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിതരണം ദുൽഖർ സൽമാൻറെ വേഫെറർ ഫിലിംസാണ് .

ശ്രീധന്യ കാറ്ററിങ് സർവീസിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാലു കെ തോമസ് ആണ് ചായഗ്രഹണം. ഷാജി നടുവിൽ കലാസംവിധാനം നിർവഹിക്കുന്നു.

മാർട്ടിൻ എൻ ജോസഫ് അസോസിയേറ്റ് ഡയറക്ടർ. പ്രതീഷ് ശേഖർ പിആർഒ. ഡിക്സൺ പെടുത്താസ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് അമൽചന്ദ്രൻ. അഖിൽ ആനന്ദൻ കോ ഡയറക്ടർ. എന്നിവരാണ് മറ്റ് അണിയറക്കാർ.

RELATED ARTICLES

Most Popular

Recent Comments