നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് കടുവ. ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷക-നിരൂപണ പ്രശംസ ഒരുപോലെ നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടുകയാണ്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം സിനിമ പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് എന്നാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ വ്യക്തമാക്കുന്നത്. ചിത്രം ആദ്യ മൂന്ന് ദിനം പിന്നിടുമ്പോള്‍ തന്നെ പത്ത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്.
സുരേഷ് ഗോപി എന്ന നടന്റെ ഗംഭീര തിരിച്ചുവരവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞ ചിത്രം ഇതുവരെ 11.56 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം 3.16 കോടിയാണ് നേടിയിരുന്നത്. രണ്ടാം ദിനം 3.87 കോടിയും നേടി. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്.
അതേസമയം, പാപ്പന്‍ കുടുംബ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സ്ലോ പേസില്‍ പോകുന്ന മികച്ച ത്രില്ലര്‍ ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ ഇതുവരെ കാണാത്ത പോലീസ് വേഷമാണ് ചിത്രത്തിലേത്.

എബ്രഹാം മാത്യു മാത്തന്‍ എന്ന പോലീസ് കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയും മകനും ആദ്യമായി ഒന്നിച്ചെത്തിയ സിനിമ കൂടിയാണിത്.
നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം സിനിമയാണ്.