ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. ഷോയില്‍ ഗ്രാന്‍ഡ് ഫിനാലെ വരെ എത്തിയ ഡിംപല്‍ രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. സീസണില്‍ ഏറെ ആരാധകരെ സമ്പാദിച്ച മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ഡിംപല്‍ ഭാല്‍.
ബിഗ് ബോസ് മൂന്നിന്റെ വിജയകിരീടം ചൂടിയ മണിക്കുട്ടന്‍ ഡിംപലിന്റെ വലിയ സുഹൃത്തായിരുന്നു.ബിഗ് ബോസ് ഹൗസില്‍ ഡിംപലിന്റെയും മണിക്കുട്ടന്റെയും സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു.

ഷോ കഴിഞ്ഞതോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വന്നു എന്ന റിപ്പോര്‍ട്ട് നേരത്തെ എത്തിയിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ പ്രതികരിക്കാതായോടെ ഈ ചര്‍ച്ച ഒതുങ്ങിയിരുന്നു.
ഇപ്പോഴിത ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിംപല്‍. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഡിംപല്‍ മണിക്കുട്ടനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞത്.
മണിക്കുട്ടനെ ജീവിതത്തില്‍ നിന്ന് ഡിലീറ്റ് ചെയ്തു എന്നാണ് ഡിംപല്‍ പറയുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്നവ റീസൈക്കിള്‍ ബിന്നില്‍ കിടക്കും. എന്നാല്‍ ആ റീസൈക്കിള്‍ ബിന്നില്‍ നിന്നുപോലും ഞാന്‍ കളഞ്ഞ ആളാണ് മണിക്കുട്ടന്‍ എന്നാണ് ഡിംപല്‍ പറയുന്നത്.

എനിക്ക് സഹതാപമാണ് ഇങ്ങനെയുള്ള മനുഷ്യരോട്. നമ്മള്‍ നമ്മളെ തന്നെ ഫൂളാക്കി ജീവിക്കുന്നതില്‍ പ്രശ്‌നമില്ല, പക്ഷേ മറ്റുള്ളവരോട് അങ്ങനെ ജീവിക്കുന്നത്, മറ്റൊരു മനസാണ്.
കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്യുന്നവ റീസൈക്കിള്‍ ബിന്നില്‍ കിടക്കും. എന്നാല്‍ ആ റീസൈക്കിള്‍ ബിന്നില്‍ നിന്നുപോലും ഞാന്‍ കളഞ്ഞ ആളാണ്. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം.
പക്ഷെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് പറഞ്ഞാല്‍ അയാള്‍ക്ക് പിന്നെ നിലനില്‍പ് ഇല്ല എന്നാണ് ഡിംപല്‍ പറഞ്ഞത്.