മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ സ്ത്രീ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു മാറ്റം താൻ കാണുന്നില്ലന്നും നടി പത്മപ്രിയ. 21-ാം നൂറ്റാ ണ്ടിലും സിനിമയിലെ സ്ത്രീകൾ തുല്യ ഇടത്തിനും അവസരങ്ങ ൾക്കും വേണ്ടി ശ്രമിക്കുന്നു എന്നത് സങ്കടകരമാണെന്നും മനോരമ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ താരം പറഞ്ഞു.
“സ്ത്രീകൾക്കു ഗുണപരമായ മാറ്റം ഉണ്ടാ യിട്ടുണ്ടെന്ന്എനിക്ക് ഇപ്പോഴും തോന്നുന്നില്ല ഇരുപതോ മുപ്പതോ സിനിമകളിൽ അഭിനയിച്ചതിനുശേഷവും, എന്റെ അഭിമുഖങ്ങളി ലോ ആളുകൾ എന്നോടു സംസാരിക്കുമ്പോഴോ, “അടുത്ത സിനി മ ഏത് നടനൊപ്പമാണ്?’ എന്നാണു ചോദിക്കുന്നത്. ഏതു സംവി ധായകനാണെന്നുപോലും ചോദിക്കുന്നില്ല” പത്മപ്രിയ തുറന്ന് പറഞ്ഞു.
മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമ എന്നും റിയലിസ്റ്റിക് ആണ്. എന്നിട്ടും, അത് യാഥാർഥ്യവുമായി എത്രത്തോ ളം അടുത്തിരിക്കുന്നു എന്ന ചോദ്യം അവശേഷിക്കുന്നുവെന്നും നടി പറഞ്ഞു. നമുക്ക് ധാരാളം വൈവിധ്യങ്ങൾ ഉണ്ട്. പക്ഷേ, എന്തുകൊണ്ടാണ് നമ്മുടെ കഥകളിൽ അത് പൂർണമായി പ്രതിഫലിപ്പിക്കാത്തത്? താരം ചോദിക്കുന്നു.

“വർഗം, ലിംഗഭേദം, ജാതി, മറ്റനേകം സ്വത്വങ്ങൾ എന്നീ വൈവിധ്യങ്ങളെ അസാധുവാക്കിക്കൊണ്ട് ചില വീക്ഷണകോണുകളിൽ നിന്നു മാത്രം പറയുന്ന കഥകൾ കേൾക്കേണ്ടിവരിക എന്നത് നമ്മുടെ തല മുറയെ സംബന്ധിച്ചിടത്തോളം നിർഭാഗ്യകരമാണ്.” പത്മപ്രിയ നിലപാട് വ്യക്തമാക്കി.
ഇരിടവേളയ്ക്ക് ശേഷം പത്മപ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് തെക്കൻ തല്ല് കേസ്. നവാഗത സംവിധായകനായ ശ്രീജിത്ത് എൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് തെക്കൻ തല്ല് കേസ് എന്ന പേരിൽ സിനിമയായി അവതരിപ്പിച്ചത്.